സാബിര്‍(22)

സാബിര്‍(22)

മന്ദലാംകുന്ന്‍ : മന്ദലാംകുന്ന്‍ ദേശീയപാത ടിപ്പിസുല്‍ത്താന്‍ റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ പൊന്നാനി മരക്കടവ് ആല്യാമാക്കാനകത്ത് മൊയ്തീന്‍ ബാവയുടെ മകന്‍ മുജീബ് റഹ്മാന്‍(21) സുഹൃത്ത് പൊന്നാനി നഴ്‌സിങ് ഹോമിന് സമീപം മുര്‍ഷിങ്കാനകം അബൂസാലിഹിന്റെ മകന്‍ സാബിര്‍(22) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ മന്നലാംകുന്നു കിണര്‍ സെന്‍ററിലാണ്  അപകടം. പൊന്നാനി ഭാഗത്തേക്ക് പൊയിരുന്ന മീന്‍ ലോറി ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. വൈലത്തൂര്‍ നവോദന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇരുവരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചു.  സാബിര്‍ സംഭവസ്ഥലത്ത് വെച്ചും മുജീബ് റഹ്മാന്‍ ആശുപത്രിയിലേക്കുള്ള വഴിയിലും വെച്ചു മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്റ്റൗവിന്‍റെ പാര്‍ട്സ് വാങ്ങിക്കാന്‍ വേണ്ടിയാണ് ഇവര്‍ കുന്നംകുളത്തേക്ക് തിരിച്ചതെന്നാണ് അറിയുന്നത്. മുജീബ് റഹ്മാന്‍ മത്സ്യതൊഴിലാളിയാണ്. പ്ലസ്ടുവിന് ശേഷം പിതാവിന്റെ വ്യാപാരത്തില്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണ് സാബിര്‍.വെള്ളിയാഴ്ച രാവിലെ പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം ചാവക്കാട് താലൂക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സുഹറയാണ് മുജീബ് റഹ്മാന്റെ മാതാവ്. ജുനൈദ്,ഹസീബ് എന്നിവര്‍ സഹോദരങ്ങളാണ്. ബുഷറയാണ് സാബിറിന്റെ മാതാവ്. സാഹിര്‍, സാദിഖ്, ഖദീജ എന്നിവര്‍ സഹോദരങ്ങളാണ്

ഫോട്ടോ : ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം. മരിച്ച മുജീബ് റഹ്മാന്‍