ക്ഷേമ പെൻഷൻ അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമം: സി.പി.ഐ.എം കടപ്പുറം വില്ലേജ് ഓഫീസ് മാർച്ച് നടത്തി

കടപ്പുറം: ക്ഷേമ പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കി പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കാനും നിലവിലുള്ള പെൻഷൻ സമ്പ്രദായം അട്ടിമറിക്കാനും ശ്രമിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.

മാർച്ച് സി.പി.ഐ.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം ഷൈനി ഷാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.കെ. വേണു അധ്യക്ഷത വഹിച്ചു. എം.എസ്. പ്രകാശൻ, സി.എസ്. ഷിജിത്ത്, ബീന ഭൂപേഷ്, വസന്ത വേണു, ഇ.വി. മുസ്തഫ, പി.വി. ഹക്കീം, വാർഡ് മെമ്പർമാരായ റാഹില വഹാബ്, ഷെജീന ഷാഹിർ എന്നിവർ സംസാരിച്ചു.
സി.പി.ഐ.എം കടപ്പുറം ലോക്കൽ സെക്രട്ടറി എൻ.എം. ലത്തീഫ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. പെൻഷൻ വിതരണം പഴയപടി സുതാര്യമായി പുനഃസ്ഥാപിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.



Comments are closed.