ചാവക്കാട്: കേന്ദ്ര, കേരള, സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള യു ഡി എഫ് മധ്യമേഖല പ്രചാരണ ജാഥ ഇന്ന് ചാവക്കാടെത്തും. ചാവക്കാട് നടക്കുന്ന ശനിയാഴ്ച്ചത്തെ സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ പി കെ അബൂബക്കർ ഹാജി, ജനറൽ കൺവീനർ ആർ വി അബ്ദുൽ റഹീം, ട്രഷറർ വി കെ മുഹമ്മദ്, കൺവീനർ സുരേഷ് ചങ്കത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ചേലക്കരയിൽ നിന്നാരംഭിക്കുന്ന ഇന്നത്തെ പ്രചാരണജാഥ ചേലക്കര, വടക്കാൻചേരി, തൃശൂർ എന്നിവടങ്ങളിലെ സീകരണത്തിനു ശേഷം ഉച്ചതിരിഞ്ഞ് കുന്ദംകുളത്ത് എത്തിചേരും. വൈകീട്ട് 6 30 നാണ് ചാവക്കാട് താലൂക്കാഫീസ് പരിസരത്ത് സമാപിക്കുക.
കേന്ദ്ര, കേരള, സർക്കാറുകളുടെ ജനദ്രോഹ നടപടികൾകെതിരായാണ് യു ഡി എഫ് കേരളത്തിൽ പ്രചാരണജാഥകൾ നടത്തിവരുന്നത്. കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശനാണ് മധ്യമേഖലപ്രചാരണജാഥയുടെ ക്യാപ്റ്റൻ. ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി വൻ സീകരണ പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. വടക്കെ ബൈപാസിൽ നിന്നും ജാഥയെ യു ഡി എഫ് നേതാക്കൾ വരവേൽക്കും. വിവിധ വാദ്യമേളങ്ങളുടെ അകംമ്പടിയോടെ സമ്മേളനസ്ഥലത്തേക്ക് ആനയിക്കും. അനൂബ് ജേക്കബ് എം എൽ എ, അഡ്വ യു എ ലത്തീഫ്, ശൈഖ് പി ഹാരിസ്, പി ആർ എ നബീശൻ, കെ എസ് വേണുഗോപാൽ തുടങ്ങി ജില്ലയിലെ യു ഡി എഫ് നേതാക്കൾ സബന്ധിക്കും.
സ്വീകരണപരിപാടി വിജയിപ്പിക്കുവാൻ നടന്നു വന്നിരുന്ന മുൻസിപ്പൽ പഞ്ചായത്ത് യു ഡി എഫ് കൺവെൻഷനുകളെല്ലാം വൻ വിജയകരമായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. ഒരു ദിവസത്തെ ഇടവേളക്കുശേഷം ജില്ലയിലെ പ്രചാരണപരിപാടി തിങ്കളാഴ്ച രാവിലെ പാവറട്ടിയിൽ നിന്നും തുടങ്ങും.