mehandi new

യു ഡി എഫ് ആതമവിശ്വാസം നഷ്ടപ്പെട്ട ആള്‍ക്കൂട്ടം – ബേബിജോണ്‍

fairy tale

ചാവക്കാട്: ആതമവിശ്വാസം നഷ്ടപ്പെട്ട ആള്‍ക്കൂട്ടം മാത്രമായി യു ഡി എഫ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബിജോണ്‍ പറഞ്ഞു. ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ വിജയത്തിനായി നടന്ന പുന്നയൂര്‍ക്കുളം വെസ്റ്റ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ വിജയം ഒന്നുമാത്രമാണ് ഇനി കേരളത്തിന് മുന്നോട്ട് പോകാന്‍ കരണീയമായിട്ടുള്ളത്. കേരളത്തെ ഉമ്മന്‍ ചണ്ടിയും കൂട്ടരും വിലാപങ്ങളുടെ ഭൂമിയാക്കി മറ്റികഴിഞ്ഞു. തെറ്റുകളില്‍നിന്നും തെറ്റുകളിലേക്കാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും സഞ്ചരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ തെറ്റുകള്‍ക്ക് നല്‍കേണ്ട ശിക്ഷകള്‍ എന്താണെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കണം. കേരളത്തെയും വര്‍ഗ്ഗീയശക്തികളുടെ ശത്രുക്കളെയും നന്നായി മനസ്സലാക്കിയവരാണ് ആര്‍ എസ് എസ്, അത് കൊണ്ടാണ് അവരുടെ വിചാരരേഖയില്‍ തങ്ങളുടെ പ്രധാന ശത്രുവായി ഇടതുപക്ഷത്തെ കണക്കാകക്കുന്നത്. ആ ഇടതുപക്ഷത്തിന്റെ പുഷ്‌കലഭൂമിയാണ് കേരളമെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലത്തയില്‍ മൂസ അധ്യക്ഷനായി. വിവിധ മേഖലകളില്‍ നിന്നും വന്ന റാലികളില്‍ വാദ്യമേളങ്ങളും, കാവടി, നാടന്‍കലാരൂപങ്ങളും അണിനിരന്നു. സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദര്‍, എം കൃഷ്ണദാസ്, കെ കെ സുധീരന്‍, ടി ടി ശിവദാസ്, എം കെ ബക്കര്‍, സി ടി സോമരാജ്, വി താജുദ്ദീന്‍, വി നൗഷാദ്, വി എസ് ഭാസ്‌കരന്‍, ജയന്തി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി തെക്കത്ത് കൃഷ്ണന്റെ ഭാര്യ കാര്‍ത്യായനി, മകന്‍ ഉണ്ണികൃഷ്ണന്‍(കണ്ണന്‍)എന്നിവര്‍ പങ്കെടുത്തു. എ ഡി ധനീപ് സ്വാഗതവും പ്രവീണ്‍പ്രസാദ് നന്ദിയും പറഞ്ഞു.

പുന്നയൂര്‍ നോര്‍ത്ത് റാലിയും പൊതുയോഗവും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എം ബി ഇക്ബാല്‍ അധ്യക്ഷനായി. സി സുമേഷ്, എം ആര്‍ രാധാകൃഷ്ണന്‍, ടി വി സുരേന്ദ്രന്‍, ടി പി അബ്ദുള്‍റസാഖ് എന്നിവര്‍ സംസാരിച്ചു. എന്‍ കെ ഗോപി സ്വാഗതവും വി എ ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.

ഒരുമനയൂര്‍ റാലിയും പൊതയോഗവും എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഇ കെ ഫിലോമിന അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദര്‍, അഡ്വ.പി മുഹമ്മദ് ബഷീര്‍, എം എ ഹാരിസ്ബാബു, പി കെ സൈതാലിക്കുട്ടി, ഇ പി സുരേഷ്‌കുമാര്‍, എ എച്ച് അക്ബര്‍, കെ വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ എ ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഇ കെ ജോസ്‌നന്ദിയും പറഞ്ഞു.

Royal footwear

Comments are closed.