mehandi new

ആരവം ഉയരും മുൻപേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് യു ഡി എഫ്

fairy tale

ചാവക്കാട്: കേരളത്തിൽ തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ആരവം ഉയരും മുൻപേ ചാവക്കാട് നഗരസഭ  വാർഡ് 8 ൽ ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി.  മുൻ എം പി യും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എൻ  പ്രതാപൻ  ഉദ്ഘാടനം ചെയ്തു.  വരാനിരിക്കുന്ന തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ തന്നെ ആദ്യത്തെ തെരഞ്ഞെടുപ്പ്  കമ്മിറ്റി ഓഫിസ് ആണ്  ഇതെന്ന്  ടി എൻ പ്രതാപൻ അഭിപ്രായപെട്ടു.

planet fashion

യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ വാർഡ് കൗൺസിലർ ബേബി ഫ്രാൻ‌സിസിനെ സ്നേഹോപഹാരം നൽകി ആദരിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പി വി ബദറുദ്ധീൻ അധ്യക്ഷത വഹിച്ചു. 

പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത്, ചാവക്കാട് മണ്ഡലം പ്രസിഡന്റ്‌ കെ വി ഷാനവാസ്, വർഗീസ് പനക്കൽ, സൈസൺ മാറോക്കി, ഷക്കീർ കരിക്കയിൽ, അനീഷ്‌ പാലയൂർ, സി എസ് സൂരജ്, രതീഷ് എന്നിവർ സംസാരിച്ചു. പുതുതായി ചുമതലയേറ്റ  കോൺഗ്രസ്‌ വാർഡ് കമ്മിറ്റി ഭാരവാഹികളെ ഷാൾ അണിയിച്ചു ആദരിച്ചു. പി. ലോഹിതാക്ഷൻ സ്വാഗതവും  ബേബി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.