ഗുരുവായൂർ അർബൻ ബാങ്കിനോടുള്ള സഹകരണ വകുപ്പിന്റെ ജനാധിപത്യ ധ്വoസനത്തിനെതിരെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് എ ആർ(അസി. രജിസ്ട്രാർ ) ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച്‌ എ ആർ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ യുഡിഎഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർവി. അബ്ദു റഹീം അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി. ബൽറാം, പി. യതീന്ദ്രദാസ്, സിസി.ശ്രീകുമാർ, വി. വേണുഗോപാൽ, കെഡി. വീരമണി, സിഎ. ഗോപപ്രതാപൻ, കെകെ.സൈത് മുഹമ്മദ്, കെ.നവാസ്, കെവി. ഷാനവാസ്‌ എന്നിവർ സംസാരിച്ചു. കെഎച്ച്. ഷാഹുൽ ഹമീദ്, പിവി. ബദറുദ്ധീൻ, സി.മുസ്താഖ് അലി, കെപി. ഉദയൻ, കെവി. സത്താർ, ആന്റോ തോമസ്, ആർഎ. അബൂബക്കർ, കെഎം. ഷിഹാബ്, ഒ കെ ആർ. മണികണ്ഠൻ, ലൈല മജീദ്, ഷോബി ഫ്രാൻസീസ്, ബാലൻവർണാട്ട്, ഫൈസൽ കാനാമ്പുള്ളി, ലത്തീഫ് പാലയൂർ എന്നിവർ മാർച്ചിന് നേതൃത്വം നല്കി.