വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം

കടപ്പുറം : വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം. ജനറൽ വിഭാഗത്തിൽ പി വി അഫ്സൽ, പികെ നിഹാദ്, ആർ വി റഫീഖ്, അഷറഫ് തോട്ടുങ്ങൽ(നിക്ഷേപ സംവരണം) എന്നീ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ബിൻഷാർ പി.ബി, ഹഫ്‌ന ഷഫീഖ്, നജില നജീബ്, ബിന്ദു എന്നിവർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

ജനറൽ വോട്ട് വിവരം
പി വി അഫ്സൽ 496, നിഹാദ് 530, മുഹമ്മദ് കെ 228, ആർ വി റഫീഖ് 462.
നിക്ഷേപ സംവരണം
അഷ്റഫ് തോട്ടങ്ങൾ 340, ഷമീർ 305


Comments are closed.