mehandi new

യു ഡി എഫ് പ്രവാസി സംഘടനകള്‍ വാഹനപ്രചരണ ജാഥ നടത്തി

fairy tale

ചാവക്കാട് : ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ യു ഡി എഫ് പ്രവാസി സംഘടനകള്‍ സംയുക്തമായി വാഹനപ്രചരണ ജാഥ നടത്തി. ഏങ്ങണ്ടിയൂരില്‍ നിന്നും ആരംഭിച്ച ജാഥ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയ കത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന  വൈസ് പ്രസിഡന്റ് കുഞ്ഞി മൊയ്തു അധ്യക്ഷത വഹിച്ചു.  ഉണ്ണിക്യഷ്ണന്‍ ഏങ്ങണ്ടിയൂര്‍, ഇര്‍ഷാദ് ചേറ്റുവ, അബൂബക്കര്‍, ഹാരിസ് പോത്തുമ്മല്‍, ഹുസൈന്‍ തങ്ങള്‍, സി എ അഷറഫലി, പി എ ഷാഹുല്‍ ഹമ്മീദ്, സലാം അകലാട്’ സി മുഹമ്മദലി, കെ എം ലത്തീഫ് ഹാജി, അക്ബര്‍ ഹാജി,  മായിന്‍ കുട്ടി അണ്ടത്തോട്, എ വി ഹംസ കുട്ടി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏങ്ങണ്ടിയുര്‍, ഒരുമനയൂര്‍, കടപ്പുറം, ചാവക്കാട് നഗരസഭ, ഗുരുവായൂര്‍ നഗരസഭ, വടക്കേക്കാട് പഞ്ചായത്തുകളിലെ നിരവധി സീകരണങ്ങള്‍ക്ക് ശേഷം ഉച്ചക്ക് ചെമ്മണ്ണൂരില്‍ സമാപിച്ചു. വൈകീട്ട് ആല്‍തറയില്‍ നിന്നും ആരംഭിച്ച വാഹനജാഥ പുന്നയൂര്‍കുളം, പുന്നയൂര്‍, പഞ്ചായത്തുകളില്‍ നിരവധി സീകരണയോഗങ്ങള്‍ക്ക് ശേഷം അണ്ടത്തോട് സമാപിച്ചു

Ma care dec ad

Comments are closed.