mehandi new

കാട് പിടിച്ച പറമ്പില്‍ അജ്ഞാത യുവാവ് തൂങ്ങി മരിച്ച നിലയില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

അജ്ഞാത-മൃതദേഹംചാവക്കാട് : അജ്ഞാതനായ യുവാവിനെ കാടുപിടിച്ച പറമ്പിലെ മരകൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരുമനയൂര്‍ തങ്ങള്‍പടിയില്‍ റോഡുവശത്തുള്ള വഖഫ് ബോഡ് വക കാട് പിടിച്ച് കിടക്കുന്ന സ്ഥലത്താണ് ഇന്ന് വൈകീട്ട് അഞ്ചരയോടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. മുപ്പതു വയസുതോനിക്കുന്ന യുവാവ് ഇതരസംസ്ഥാന തൊഴിലാളിയാണന്നാണ് പോലീസ് സംശയിക്കുന്നത്. വെളുത്ത ടീഷര്ട്ടും കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. തിരിച്ചറിയാവുന്ന യാതൊന്നും ശരീരത്തില്‍ കണ്ടെത്താനായില്ല. നാലുമണിവരെ ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കറുത്ത കേബിളിലാണ് മൃതദേഹം തൂങ്ങിനിന്നിരുന്നത്. കാലുകള്‍ നിലത്ത് മുട്ടി മുട്ടുമടങ്ങിയ നിലയിലായിരുന്നു. ഇടതു കണ്ണിന്റെ ഭാഗത്ത് പരിക്കേറ്റതിന്റെ പാടുണ്ട്. ഇയാളെ ഈ ഭാഗത്ത് കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചാവക്കാട് എസ് ഐ എം കെ രമേഷ്, അഡീഷണല്‍ എസ് ഐ പി ജെ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി മൃതദേഹം താഴെയിറക്കി തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മൃതദേഹം മൂന്നു ദിവസം അവിടെ സൂക്ഷിക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.