ഗുരുവായൂര്‍: വൃദ്ധയെ യുവാക്കള്‍ ആശുപത്രിയിലാക്കി മുങ്ങി. 70 വയസ്സു പ്രായം തോന്നിക്കുന്ന വൃദ്ധയെയാണ് ചാവക്കാട് ഗവ. ആശുപത്രിയില്‍ കൊണ്ടുവന്നാക്കി യുവാക്കള്‍ മുങ്ങിയത്. മാനസീകാസ്വാസ്ഥ്യമുണ്ടെന്ന് തോന്നിക്കുന്ന വൃദ്ധക്ക് മറ്റ് ആരോഗ്യപ്രശ്‌നമൊന്നുമില്ലെങ്കിലും ഏറ്റുവാങ്ങാന്‍ ആരുമില്ലാതെ കുഴങ്ങുകയാണ് ആശുപത്രി അധികൃതര്‍. ഭക്ഷണം കഴിക്കാന്‍ പോലും വിമുഖതകാട്ടുന്ന വൃദ്ധ ചിലരോട് പേര് കാര്‍ത്ത്യായനിയെന്നാണെന്നും തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് വീടെന്നും വേലായുധന്‍ എന്നാണ് മകന്റെ പേരെന്നും പറഞ്ഞതായി പറയുന്നു. ചാവക്കാട് പോലീസില്‍ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രി സുപ്രണ്ട് പറഞ്ഞു. ആരും ഏറ്റുവാങ്ങാനില്ലാത്ത വൃദ്ധയെ എന്തുചെയ്യുമറിയാതെ നില്‍ക്കുകയാണ് ആശുപത്രി അധികൃതര്‍.