mehandi new

അജ്ഞാത ജീവി : പാവറട്ടിയില്‍ പിടികൂടിയത് രോമം കൊഴിഞ്ഞുപോയ മരപ്പട്ടിയെ

fairy tale

ചാവക്കാട് : പാവറട്ടിയില്‍ പിടികൂടിയ അജ്ഞാത ജീവി മരപ്പട്ടി. അജ്ഞാത ജീവിയെന്ന പേരില്‍ പ്രചരിക്കുന്നത് കെണിയില്‍ കുടുങ്ങിയ രോമം കൊഴിഞ്ഞു പോയ മരപ്പട്ടിയുടെ ചിത്രം. വെങ്കിടങ്ങ്‌ പഞ്ചായത്തിലെ മുനമ്പ്‌ കോളനിയില്‍ നിന്നാണ് ജീവിയെ പിടികൂടിയത്. കോടമുക്ക്‌ സ്വദേശി വിശ്വംബരന്റെ വീട്ടില്‍ നിന്ന് സ്ഥിരമായി വളര്‍ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്ന ജീവിയെ പിടിക്കാന്‍ ഒരുക്കിയ കെണിയിലാണ് പ്രത്യേക അസുഖം മൂലം രോമം കൊഴിഞ്ഞ മരപ്പെട്ടി കുടുങ്ങിയത്. ഇതിന്റെ ചിത്രം അജ്ഞാത ജീവിയെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മരപ്പട്ടികള്‍ക്ക് മൂക്കുമുതല്‍ വാലിന്‍റെ അറ്റം വരെ ഏകദേശം ഒരു മീറ്റര്‍ നീളമുണ്ടായിരിക്കും. വാലിനു ഏകദേശം 45 സെന്റീമീറ്ററും നീളമുണ്ടായിരിക്കും. വെളുത്ത ശരീരത്തിലൂടെ കറുത്തരോമങ്ങളാണുണ്ടാവുക. മരപ്പട്ടിയുടെ രോമം മുഴുവന്‍ കൊഴിഞ്ഞു പോയാല്‍ വെളുത്ത ശരീരം മാത്രമാണ് കാണുക. ഇതറിയാതെയാണ് മരപ്പട്ടിയെ ചിലര്‍ അജ്ഞാത ജീവിയാക്കി പ്രചരിപ്പിച്ചത്.
Paradoxurus hermaphroditus എന്ന ശാസ്ത്രനാമാത്തില്‍ അറിയപ്പെടുന്ന മരപ്പട്ടികളുടെ 16 ഉപജാതികളെ ഏഷ്യയിലെമ്പാടുമായി കണ്ടെത്തിയിട്ടുണ്ട്. രോമം കൊഴിഞ്ഞ മരപ്പട്ടികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാകാറുണ്ടെന്ന് മരപ്പട്ടിയെ വളര്‍ത്തിയിരുന്ന പത്രപ്രവര്‍ത്തകനായ തിരുവത്ര സ്വദേശി കെ വി സുബൈര്‍ അഭിപ്രായപ്പെട്ടു.

അജ്ഞാത ജീവിയെന്ന പേരില്‍ പ്രചരിക്കുന്ന ശരീരത്തിലെ രോമം മുഴുവന്‍ കൊഴിഞ്ഞുപോയ മരപ്പട്ടി
അജ്ഞാത ജീവിയെന്ന പേരില്‍ പ്രചരിക്കുന്ന ശരീരത്തിലെ രോമം മുഴുവന്‍ കൊഴിഞ്ഞുപോയ മരപ്പട്ടി
planet fashion

Comments are closed.