അശാസ്ത്രീയ കാന നിർമ്മാണം – ചാവക്കാട് നഗരത്തിലെ ജനവാസ മേഖലയിൽ മലിനജലം കെട്ടിക്കിടക്കുന്നു

ചാവക്കാട് : അശാസ്ത്രീയമായ കാന നിർമ്മാണം മൂലം ചാവക്കാട് നഗരത്തിലെ ജനവാസ മേഖലയിൽ മലിനജലം കെട്ടികിടക്കുന്നു. ചാവക്കാട് തെക്കേ ബൈപാസ് റോഡ്, ബസ്റ്റാറ്റിന് എതിർവശം എന്നീ പ്രദേശങ്ങളിലാണ് അഴുക്കുവെള്ളം കെട്ടി കിടന്ന് ജനങ്ങൾക്ക് പ്രയാസമാകുന്നത്. ഇവിടെ മുക്കു പൊത്തി നടക്കേണ്ട അവസ്ഥയാണെന്നും

അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യപെട്ടും ചാവക്കാട് മുൻസിപ്പൽ കൗൺസിൽ യു ഡി എഫ് നേതാവ് കെ വി സത്താറിന്റെ നേതൃത്വത്തിൽ പി ഡബ്ല്യൂ ഡി അസി. എഞ്ചിനീയർക്ക് പരാതി നൽകി. കൗൺസിലർമാരായ ബേബി ഫ്രാൻസീസ്, സുപ്രിയ രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.