പുന്നയൂര്‍ക്കുളം: പരൂർ കോൾ മേഖലയിൽ ഉപ്പുങ്ങൽ ബണ്ട് പൊട്ടി കൃഷി നശിച്ച സ്ഥലത്ത് സി.എൻ. ജയദേവൻ എംപി സന്ദർശനം നടത്തി.
കർഷകർക്ക് അനുഭവപ്പെട്ട സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എംപി പറഞ്ഞു.
ഇതോടൊപ്പം നൂറടിതോടിന്‍റെ വികസനവും നടത്താൻ ശ്രമിക്കുമെന്നും എംപി പറഞ്ഞു.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി. ധനീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഭാസ്കരൻ, പി.വി. പ്രവീണ്‍ പ്രസാദ്, കോൾകൃഷി കമ്മിറ്റി ഭാരവാഹികളായ കെ.പി. ഷക്കീർ, ഉമ്മിത്തറയിൽ ഷക്കീർ, എ.ടി. അബ്ദുൾ ജബാർ എന്നിവർ എംപിയെ സ്വീകരിക്കാൻ എത്തിയിരുന്നു.