കോട്ടപ്പടി : ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങപ്പുറം വന്നേരി കിണർ റീചാർജ് ചെയ്യുന്നു. പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന കിണറാണ് വന്നേരി കിണർ. കാലപ്പഴക്കം നിർണ്ണയിക്കാൻ കഴിയാത്ത അത്രയും പുരാതനമായ കിണറാണെന്ന് പഴമക്കാർ പറയുന്നു.
ഇപ്പോഴും ധാരാളം ജനങ്ങൾ ആശ്രയിക്കുന്ന കിണർ കാര്യക്ഷമമായി വൃത്തിയാക്കി മോടികൂട്ടുവാനുള്ള ഒരുക്കത്തിലാണ് വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർമാനുമായ അഭിലാഷ്.
ഒന്നര ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്.