വാരിയൻ കുന്നത്തും ആലി മുസ്‌ലിയാരും ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവർ – സി ഹരിദാസ്

ചാവക്കാട് : സ്വതന്ത്ര സമര ചരിത്രത്തിൽ ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്ലിയാർ അടക്കമുള്ളവരെന്ന് സ്വതന്ത്ര സമര സേനാനിയും ഗാന്ധിയനുമായ മുൻ എം.പി. സി. ഹരിദാസ് അഭിപ്രായപെട്ടു.
സ്വതന്ത്ര സമരത്തിൽ മലബാറിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഇൻകാസ് ഗ്ലോബൽ ഫോറം സംഘടിപ്പിച്ച സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

387 പേരേ സ്വതന്ത്ര സമര രക്തസക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കുവാനുള്ള നീക്കം മോഡി സർക്കാറിന്റെ ഭരണകൂട ഭീകരതയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. മഹത്തായ സ്വാതന്ത്ര സമരത്തേയും അതിന് സമാനതകളില്ലാതെ നേതൃത്വം നൽകിയ ദേശീയ നേതാക്കളെ തമസ്കരിക്കാനും, ഗാന്ധി ഘാതകനായ ഗോഡ്സയേ മഹത് വൽകരിക്കാനുമുള്ള സംഘപരിവാർ ശക്തികളുടെ രഹസ്യ അജണ്ടയുടെ ഭാഗമാണിതെന്നും ബിജെപി സർക്കാർ ഈ നിലപാടിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.സാദിഖലി സദസ്സ് നിയന്ത്രിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി വി.കെ സൈദാലി, മലപ്പുറം ഡി.സി.സി സെക്രട്ടറി റ്റി.കെ.അഷറഫ്, വി മുഹമ്മദ്‌ഗൈസ്, എം.പി ഇസ്മായിൽ, ഇൻകാസ് യു.എ.ഇ ഭാരവാഹികളായ ഹസ്സൻ വടക്കേക്കാട്,
നവാസ് തെക്കുംപുറം, രതീഷ് ഇരട്ടപ്പുഴ എന്നിവർ സംസാരിച്ചു.

Comments are closed.