
ചാവക്കാട് നഗരസഭയില്‍ വായനാവാരാചരണത്തിന് തുടക്കമായി

ചാവക്കാട് : നഗരസഭയുടെയും നഗരസഭകളിലെ വായനശാലകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വായനാവാരാചരണത്തിന് തുടക്കമായി . പാലയൂര്‍ ചെറുകാട് വായനശാലയുടെ സഹകരണത്തോടെ പാലയൂര്‍ എയുപി സ്‌ക്കൂളില്‍ നടന്ന വായനാ ദിനവും പ്രതിഭാസമാദരണവും സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി. നഗരസഭ വൈസ്‌ചെയര്‍മാന്‍ മഞ്ജുഷ മനോജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ സി ആനന്ദന്‍, എം ബി രാജലക്ഷ്മി, കൗണ്‍സിലര്‍മാരായ പി വി പീറ്റര്‍, ബുഷറ ലത്തീഫ്, ഹസീന സലീം, പി പി നാരായണന്‍, നഗരസഭ ലൈബ്രേറിയന്‍ അംബിക, ഒ എ സതീശന്‍, സി ജി സതീശന്‍, സി കെ തോമസ്, പി കെ സലീം, പി കെ കമറുദ്ധീന്‍, മാലികുളം അബാസ്, സിഎല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസരംഗത്ത് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. വായനാവാരാചരണത്തിന്റെ ഭാഗമായി നഗരസഭയിലെ വിവിധ മേഖലകളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Comments are closed.