അപ്പീലിൽ അനന്തപുരിയിലെത്തി അറബനയിൽ മുട്ടിക്കയറി വെന്മേനാട് സ്കൂൾ
പാവറട്ടി : അപ്പീലിൽ അനന്തപുരിയിൽ എത്തി അറബനയിൽ ഒന്നാമരായി വെന്മേനാട് എം എ എസ് എം ഹയർസെക്കണ്ടറി സ്കൂൾ. തൃശൂർ ജില്ലാ കലോത്സവത്തിൽ പിന്തള്ളപ്പെട്ട ടീം അപ്പീലിലാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയത്.
മുഹമ്മദ് ഷെഹിൻ, മുഹമ്മദ് നിഹാദ്, വി എം അൽസബിത്, നിശാൻ ശമീർ, മുഹമ്മദ് ഇഹ്‌സാൻ, മുഹമ്മദ് സഫ്‌വാൻ, മുഹമ്മദ് യാസീൻ, മഹലൂഫ് കമാൽ, മുഹമ്മദ് സിനാൻ, മുഹമ്മദ് ശാദ് സലീം എന്നീ വിദ്യാർത്ഥികളുടെ ടീമാണ് പാവറട്ടി സ്വദേശി സാലിഹ് മുഹമ്മദിന്റെ ശിക്ഷണത്തിൽ അറബനമുട്ടിൽ വിജയികളായത്.
Comments are closed.