വോട്ടർമാർക്ക് പച്ചക്കറി തൈകൾ നൽകി : നന്ദിപ്രകടനം ശ്രദ്ധേയമാകുന്നു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ നിയുക്ത മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ധനേഷ് സി വി തന്റെ വിജയാഹ്ലാദം പങ്കുവെച്ച് വാർഡിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനായി നേരിട്ട് വീടുകളിലെത്തി. പച്ചക്കറി തൈകൾ വിതരണം ചെയ്‌തുകൊണ്ടാണ് അദ്ദേഹം നന്ദി അറിയിച്ചത്. ജനകീയവും പരിസ്ഥിതി സൗഹൃദവുമായ ഈ പ്രവർത്തനം നാട്ടുകാർക്ക് മാതൃകയായി.

ഈ പരിപാടിയിൽ നിയുക്ത ബ്ലോക്ക് മെമ്പർ കെ. ജെ. ചാക്കോ പങ്കെടുത്തു. യുഡിഎഫ് വാർഡ് നേതാക്കളായ ശ്യാം സുന്ദർ, ജോബി ആളൂർ, അശ്വിൻ ചാക്കോ, വിൽസൺ എന്നിവർ നേതൃത്വം നൽകി.

Comments are closed.