മാലിന്യം ശേഖരിക്കില്ലെന്ന നഗരസഭയുടെ തീരുമാനം സ്ത്രീകള്‍ക്കു നേരെയുള്ള വെല്ലുവിളി
ഗുരുവായൂര്‍ : വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കില്ലെന്ന നഗരസഭയുടെ തീരുമാനം സ്ത്രീകള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ പറഞ്ഞു. സ്തീ ഭരിക്കുന്ന നഗരസഭയില്‍ സ്ത്രീകളെ ദുരിതത്തിലാക്കുന്ന ചെയര്‍പേ്‌സന്‍ പ്രൊഫ പി.കെ ശാന്തകുമാരിയുടെ ഈ തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ വിഷയം കോഗ്രസ് ഏറ്റെടുക്കുമെന്നും അവര്‍ പറഞ്ഞു. ഗുരുവായൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പത്മജ. വീട്ടമ്മമാരെയും കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകളെയും ഒരു പോലെ ദുരിതത്തിലാക്കുന്ന തീരുമാനമാണ് വനിത അധ്യക്ഷയായുള്ള നഗരസഭ കൈക്കൊണ്ടിട്ടുള്ളത്. ജീവിത സായാഹ്നത്തില്‍ ഗുരുവായൂരില്‍ വന്ന് താമസിക്കുന്ന വയോധികരെയും നഗരസഭയുടെ പുതിയ തീരുമാനം ദുരിതത്തിലാക്കിയിരിക്കുകയാണ്. ഉറവിട സംസ്‌കരണം നടപ്പാക്കണമെന്നതാണ് കോഗ്രസ് നിലപാട്. ഇതിനായി സ്ഥാപിച്ചിട്ടുള്ള ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകളിലേക്ക് മാലിന്യം എത്തിക്കാന്‍ കുടുംബശ്രീയെ അനുവദിക്കില്ലെന്ന നിലപാട് തിരുത്താന്‍ എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭ തയ്യാറാവണം. നഗരസഭയുടെ നിലപാട് തിരുത്തുംവരെ കോഗ്രസ് സമരവുമായി മോന്നോട്ടു പോകുമെന്നും പത്മജ പറഞ്ഞു.
Comments are closed.