mehandi banner desktop
Chavakkad online

ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചേറ്റുവ: കരുവന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന ശുദ്ധജല പൈപ്പ് മൂന്നാംകല്ലിനും സ്വാമിപടിക്കും മധ്യേ എൻ എച്ച് റോഡിൽ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങീട്ട് ആഴ്ചകൾ പിന്നിടുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ തിരിഞ്ഞി നോക്കുന്നില്ല. ഗുരുവായൂരിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം ആകുമ്പോഴേക്കും, ഒരുമനയൂർ ചേറ്റുവ ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. നിരന്തരം പൈപ്പുകൾ പൊട്ടുന്നതിനെ കുറിച്ച് ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഒരുമനയൂർ മൂന്നാംകല്ല് നിവാസികൾ ആവശ്യപ്പെട്ടു.

ഫോട്ടോ :ഒരുമനയൂർ സ്വാമി പടിക്കും മൂന്നാംകല്ലിനും മധ്യേ കരുവന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന പൈപ്പ് ലൈൻ പൊട്ടി റോഡ് കുഴിയായി വെള്ളം പാഴായി പോകുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.