വയനാട് പ്രകൃതി ദുരന്തത്തിന്റെ ശബ്ദാനുകരണം – മിമിക്രിയിൽ എ ഗ്രേഡ് നേടി ഏനാമാക്കൽ സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥി
ചാവക്കാട് : വയനാട് പ്രകൃതി ദുരന്തം അവതരിപ്പിച്ച് സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടി ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എം വി കൃഷ്ണപ്രയാഗ്.
വയനാട് പ്രകൃതി ദുരന്തം ഉരുൾപൊട്ടൽ, പ്രകൃതി ഭാവം, രക്ഷാ പ്രവർത്തനം എന്നിവയുടെ ശബ്ദം അനുകരിച്ചും ഇംഗ്ലീഷ് സിനിമ ട്രെയിലർ, വ്യത്യസ്ഥങ്ങളായ വെടിക്കെട്ട് അവതരിപ്പിച്ചുമാണ് കൃഷ്ണ പ്രയാഗ് ശബ്ദാനുകരണ കലയിൽ വിജയം ഉറപ്പിച്ചത്.
വെങ്കിടങ്ങ് മോങ്ങാട് വീട്ടിൽ വിനോദ് ലതിക ദമ്പതികളുടെ മകനാണ് കൃഷ്ണ പ്രയാഗ്.
Comments are closed.