Header

വിവാഹിതരായി

ഗുരുവായൂര്‍ : പ്രമുഖ വ്യാവസായിയും ലണ്ടന്‍ ഇന്ത്യന്‍ ഹൈകമ്മീഷന്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഗുരുവായൂര്‍ തെക്കുമുറി ഹരിദാസിന്റെയും ജയലതയുടെയും മകന്‍ വൈശാഖും തിരുവനന്തപുരം പൂജപ്പുര വിദ്യാദിരാജ ലൈനിലെ വൈഷ്ണവത്തില്‍ പി ബാഹുലേയന്‍ നായര്‍ ശോഭ ദമ്പതികളുടെ മകള്‍ സ്മൃതിയും ഇന്നലെ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററിലിയിരുന്നു വിവാഹ സല്‍ക്കാരം. മന്ത്രി വി.എസ് സുനില്‍കുമാര്‍, ശാന്തിഗിരി സ്വാമികള്‍, ഗായകരായ പി.ജയചന്ദ്രന്‍, ജയന്‍, നടന്മാരായ മനോജ് കെ ജയന്‍, ശങ്കര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ജയരാജ് വാര്യര്‍, ക്രൈബ്രാഞ്ച് ഐജി. ആര്‍.ശ്രീലേഖ, ഐ.ജി പി വിജയന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മന്റ് കോര്‍പ്പറേഷന്‍ എം.ഡി ഡോ. ബീന, പഞ്ചായത്ത് ഡറക്ടര്‍ വി.രതീശന്‍, ലണ്ടന്‍ ക്രോയിഡനിലെ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ഹമീദ്, പി.വി.ചന്ദ്രന്‍, എം.പി സുരേന്ദ്രന്‍, ആര്‍.അജിത്കുമാര്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം  എം.എ ബേബി, വ്യവസായ പ്രമുഖകന്‍ എം.എ യൂസഫലി, കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.