mehandi new

എടക്കഴിയൂരിൽ നടന്നത് ഗ്രൂപ്പ് യോഗമല്ല ഗ്രൂപ്പ്‌ യോഗങ്ങളോട് വിട പറയേണ്ട കാലം അതിക്രമിച്ചു – ഡി. സി. സി. സെക്രട്ടറി എം. വി. ഹൈദരലി

fairy tale

പുന്നയൂർ : എടക്കഴിയൂർ തഹാനി ഹാളിൽ സംഘടിപ്പിച്ച എടക്കഴിയൂർ മേഖലയിലെ നിയുക്ത വാർഡ്‌, ബ്ലോക്ക്‌ മെമ്പർമാരുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ഗ്രൂപ്പ് യോഗമായി പ്രചരിപ്പിക്കുന്നതിനു ചില മുൻ കോൺഗ്രസ്സ് ഭാരവാഹികൾ നടത്തിയ ശ്രമം പഞ്ചായത്തിൽ മികച്ച വിജയം നേടിയ യു ഡി എഫ് നേട്ടത്തെ വിലകുറച്ചു കാണിക്കാനുള്ള മനപ്പൂർവ സൃഷ്ടിയാണ്. 21 ന് എടക്കര സിങ്കപ്പൂർ പാലസ്സിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആളുകളെ ക്ഷണിക്കേണ്ടതിനെക്കുറിച്ചും 22 ന് പുന്നയൂർ മണ്ഡലത്തിൽ നടത്തുന്ന വാഹന ഘോഷയാത്ര വിജയിപ്പിക്കേണ്ടതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗമാണ് ഗ്രൂപ്പ് യോഗമായി ചിത്രീകരിച്ചത്.

planet fashion

ഡി. സി. സി. സെക്രട്ടറി എം. വി. ഹൈദരലി, മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ സി. വി. സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് നിസ്സാം ആലുങ്ങൽ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്റുമാരായ ഐ. പി. രാജേന്ദ്രൻ, ജിഷാർ, ബ്ലോക്ക്‌ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, കോൺഗ്രസ്സ് നേതാക്കളായ ആർ.വി. മുഹമ്മദ്‌ കുട്ടി, അബ്ദുറഹിമാൻ കാട്ടിപ്പറമ്പിൽ, സലീം പള്ളത്ത്, ടി പി നൗഷാദ്, ബാങ്ക് പ്രസിഡന്റ്‌ ഹസ്സൻ, ബി ടി ഷാജഹാൻ, എൻ പി ഗഫൂർ, ഇർഷാദ്, നഫീസ്സക്കുട്ടി വലിയകത്ത്, അഞ്ജന പൂവ്വത്ത്, എ വി ജമാൽ തുടങ്ങി നിരവധി നേതാക്കൾക്ക് പുറമെ തിരഞ്ഞെടുപ്പിൽ വിജയിച്ച വാർഡ്, ബ്ലോക്ക്‌ മെമ്പർമാരും പങ്കെടുത്ത യോഗത്തെ ഗ്രൂപ്പ് യോഗമാക്കി വാർത്ത നൽകി പ്രസ്ഥാനത്തിന് അപകീർത്തിയുണ്ടാക്കുവാൻ നടത്തിയ നാടകം പ്രവർത്തകർ അവജ്ഞയോടെ തള്ളുമെന്നും ഗ്രൂപ്പ്‌ യോഗങ്ങളോട് വിടപറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും ഡി. സി. സി. സെക്രട്ടറി എം. വി. ഹൈദരലി പറഞ്ഞു.

Comments are closed.