mehandi new

ലിബറൽ ആശയങ്ങളുടെ ഒളിച്ചുകടത്തൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിസ്ഡം

fairy tale

ചാവക്കാട്: ഭരണസംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണവും, ഒളിച്ച് കടത്തലും  ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച തൃശൂർ ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം  അഭിപ്രായപ്പെട്ടു. കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്. സമൂഹത്തിൽ വ്യവസ്ഥാപിതമായി നില നിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലാ സംഗമം ഓർമ്മപ്പെടുത്തി. വിദ്യാഭ്യാസ, ആരോഗ്യ  പ്രവർത്തനങ്ങളിൽ  സർക്കാറിൻ്റെയും, മത സാമുഹിക സംഘടനകളുടെയും പങ്ക് ചെറുതല്ല എന്നത് ഭരണകൂടം വിസ്മരിക്കരുത്.  വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതു മേഖലയിൽ വരുത്തുന്ന പരിഷ്ക്കാരങ്ങളും നിർദ്ദേശങ്ങളും സോഷ്യൽ ഓഡിറ്റിംഗിനും, ചർച്ചക്കും വിധേയമാക്കാൻ സർക്കാർ തയ്യാറാകണം. സ്കൂൾ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ  ചർച്ചയിലൂടെ  പരിഹരിക്കണമെന്നും ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. 

planet fashion

ചാവക്കാട് വ്യാപാരഭവൻ ഹാളിൽ നടന്ന ജില്ലാ പ്രതിനിധി സംഗമം ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി ഉൽഘാടനം ചെയ്തു. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തൃശൂർ ജില്ലാ സെക്രട്ടറി പി. കെ. അഷറഫ് സുല്ലമി അധ്യക്ഷത വഹിച്ചു.

വ്യത്യസ്ത സെഷനുകളിലായി സംസ്ഥാന ഭാരവാഹികളായ മുസ്തഫ മദനി, നിയാസ് കക്കാട് എന്നിവർ കുടുംബം, ധാർമികത, സമൂഹം എന്ന പ്രേമേയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു, ജില്ലാ ഭാരവാഹികളായ കെ. എം. ഹൈദരലി, റിയാസ് തൃശൂർ, അൻവർ അബൂബക്കർ, കാസിം ഒരുമാനയൂർ, റംഷാദ് സ്വലാഹി, മുനവ്വർ വടക്കേക്കാട്, ആഷിഖ് ആറ്റൂർ, സലാഹുദ്ധീൻ അയ്യൂബി, അസ്‌ലം വലപ്പാട്, അനസ് എന്നിവർ ചർച്ചകൾക്ക് നേതൃതം നൽകി.

മതാവരണമണിയുന്ന അന്ധവിശ്വാസങ്ങൾ എന്ന പ്രമേയയത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ സംഗമത്തിന്റെ തുടർച്ചയായി ശാഖ, മണ്ഡലം തലങ്ങളിൽ ഡെലിഗേറ്റ് മീറ്റുകൾ ലഘുലേഖ വിതരണങ്ങൾ, കുടുംബ സംഗമങ്ങൾ എന്നിവ നടത്തുവാനും പ്രതിനിധി സംഗമം തീരുമാനിച്ചു.

Macare 25 mar

Comments are closed.