mehandi banner desktop
Chavakkad online

ജനവിരുദ്ധ വൈദ്യുതി നയങ്ങൾ പിൻവലിക്കുക: കെ എസ് ഇ ബി ഓഫീസ് മാർച്ച് നടത്തി പി.ഡി.പി

Ft

ഗുരുവായൂർ: ജനങ്ങളെ ഇരുട്ടിൽ നിർത്തി കെ.എസ്.ഇ.ബിയെ വിറ്റുതുലക്കാനുള്ള നടപടികൾ സർക്കാർ അടിയന്തരമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി (P.D.P) ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പവർകട്ട് അവസാനിപ്പിക്കുക, സർക്കാരിന്റെ ജനവിരുദ്ധ വൈദ്യുതി നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാർച്ച്. പി.ഡി.പി മണ്ഡലം കോ-ഓർഡിനേറ്റർ അഹമ്മദ് ഖാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. വി എച്ച് കരീം അധ്യക്ഷത വഹിച്ചു. നൗഷാദ് ആറങ്ങാടി, സഗീർ വട്ടേക്കാട്, ഇല്ല്യാസ് വട്ടേക്കാട്, ഹരിദാസ് ചാവക്കാട്, കമറുദ്ധീൻ മുട്ടിൽ, കാദർ ഹാജി തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി. യോഗത്തിൽ അക്ബർ അകലാട് സ്വാഗതവും സിദ്ധീഖ് അംബാല നന്ദിയും രേഖപ്പെടുത്തി.

Jan oushadi

Comments are closed.