mehandi new

ഇന്ത്യയിലെ സ്ത്രീകള്‍ സംഘപരിവാറിന്‍റെ വംശീയ ഉന്മൂലനത്തിന്‍റെ ഇരകള്‍ – ശ്രീജ നെയ്യാറ്റിന്‍കര

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : സംഘപരിവാറിന്റെ വംശീയ ഉന്മൂലനത്തിന്റെ ഇരകളാക്കപ്പെടുന്ന സ്ത്രീകളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഭരണഘടന നൽകുന്ന പൗരന്റെ സ്വാതന്ത്യത്തെപ്പോലും ഹനിക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനാധിപത്യത്തിന്റെ കാവലാളാകാൻ സ്ത്രീകൾ സമൂഹത്തിലിറങ്ങിയേ പറ്റൂ എന്ന് വെൽഫയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് വെൽഫയർ പാർട്ടി വനിതാ വിഭാഗം ചാവക്കാട് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ ആർജ്ജവമുള്ള ഒരു സ്ത്രീസമൂഹത്തിന്റെ വളർച്ചയാണ് ഫാസിസത്തിനെതിരെയുള്ള പടവാളെന്ന് അവർ പറഞ്ഞു. വനിതാ ജില്ലാ കൺവീനർ സുലേഖ അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജയലക്ഷ്മി, സരസ്വതി ശങ്കരമംഗലം, സത്യമനോജ്, കെ.കെ.ഷാജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.കെ അജിത സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ വിനിത നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.