mehandi banner desktop

സ്ത്രീകളുടെ ചിന്തയും എഴുത്തും സമൂഹപരിവർത്തനത്തിന്റെ ശക്തി – കെ.പി. സുധീര

fairy tale

ചാവക്കാട് : പ്രത്യശാസ്ത്രപരമായും ഘടനാപരമായും സമൂഹത്തിൽ പരിവർത്തനം കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ ബോധമുള്ളവരാണ് സ്ത്രീകളെന്നും അതു കൊണ്ടു തന്നെ അവരുടെ ചിന്തയും എഴുത്തും വ്യത്യസ്തമാണെന്നും പ്രശസ്ത എഴുത്തുകാരി കെ.പി.സുധീര അഭിപ്രായപ്പെട്ടു. വാക്കു കൊണ്ടും ആശയം കൊണ്ടും സമൂഹത്തെ ത്രസിപ്പിക്കാൻ കഴിവുള്ളവരാണവർ. സത്രീകൾ എഴുതാൻ പാടില്ല എന്ന ഒരു അലിഖിത നിയമം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ ആ നിയമത്തെ ലംഘിച്ചുകൊണ്ടാണ് സത്രീകൾ എഴുതി തുടങ്ങിയത്. സ്വന്തം അറിവും ദർശനങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുന്ന ഒരു നവ ലോകം അവർക്കുണ്ട്. സ്ത്രീ വ്യത്യസ്തമായതിനാൽ അവളുടെ സ്വപ്നങ്ങളും സംഭാവനകളും വ്യത്യസ്തമാണെന്നും അവർ പറഞ്ഞു.

planet fashion

ചാവക്കാട് ലിറ്റററി ഫോറം സംഘടിപ്പിച്ച ചാവക്കാട് ലിറ്ററേച്ചർ ഫെസ്റ്റിനോടനുബന്ധിച്ച് സ്ത്രീ എഴുത്തിലെ സ്വത്വാവിഷ്കാരം എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു കെ.പി.സുധീര .എഴുത്തുകാരി കെ.എസ്. ശ്രുതി മോഡറേറ്ററായി.എഴുത്തുകാരയ എം.കന്നി , ആശത്ത് മുഹമ്മദ്, സബീക്ക ഫൈസൽ, ഷൈനി ഫാത്തിമ, നൗഷാദ്തെക്കുംപുറം,അഷ്റഫ് കാനാപ്പുള്ളി, ടി.എസ്. നിസാമുദ്ദീൻ, എം.കെ. നൗഷാദലി,രജി ശങ്കർ ബോധി, സൈനബ ചാവക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Comments are closed.