ലോക അറബി ഭാഷാദിനാചരണം സംഘടിപ്പിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി ലോക അറബി ഭാഷാ ദിനാചരണം 2025 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 19 ന് സ്കൂളിൽ നടന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. സ്കൂളിലെ അറബിക് ഡിപ്പാർട്ട്മെന്റ് അധ്യാപകരും, വിദ്യാർത്ഥികളായ അഹമ്മദ് ഷഹീൻ എൻ.എം., യാസീൻ റഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആറാം ക്ലാസ് വിദ്യാർത്ഥി ഫിദാ ജാസ്മിന്റെ പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.

അറബി അധ്യാപകൻ മൻസൂർ സ്വാഗതപ്രസംഗവും, സ്കൂൾ പ്രിൻസിപ്പൽ പി. എ. ബഷീർ അധ്യക്ഷപ്രസംഗവും നടത്തി. കേരള അറബി ടീച്ചേഴ്സ് ഫെഡറേഷൻ തൃശ്ശൂർ ജില്ല പ്രസിഡന്റ് മുഹ്സിൻ പാടൂർ പരിപാടി ഉദ്ഘാടനം ചെയ്ത് അറബിക് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബി ഗ്രൂപ്പ് ഗാനം, അറബി ഗാനം, അറബി സംഭാഷണം, കവിത, പ്രസംഗം, കഥാപറച്ചിൽ തുടങ്ങിയ പരിപാടികൾ അറബി ഭാഷയുടെ പ്രാധാന്യവും സംസ്കാരവും വിദ്യാർത്ഥികളിൽ വളർത്തുന്നതിന് സഹായകമാവുന്നു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ പി. എ ബഷീർ അതിഥിക്ക് ഉപഹാരം കൈമാറി. വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, സെക്ഷൻ ഹെഡുമാരായ സുമയ്യ ഫൈസൽ, ജുനിതാ താജുദ്ദീൻ എന്നിവർ പങ്കെടുത്തു. മിസ്സ് സൗദാബി നന്ദി പ്രകാശിപ്പിച്ചു.

Comments are closed.