വേൾഡ് കപ്പ് – മെസിയുടെ ആദ്യ കടൗട് തങ്ങളുടേതെന്ന് കുരുന്നുകൾ
ചാവക്കാട് : ഖത്തർ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് ചാവക്കാട് മേഖലയിൽ മെസിയുടെ കടൗട് ആദ്യം സ്ഥാപിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് കുരുന്നുകൾ. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയ പാതക്കരികിലാണ് അർജന്റീനൻ താരം ലയണൽ മെസിയുടെ ആറടി ഉയരം വരുന്ന കടൗട് കഴിഞ്ഞ ദിവസം രാത്രി ഏതാനും കുട്ടികൾ ചേർന്ന് സ്ഥാപിച്ചത്.
അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സംഘമാണ് കടൗടി നു പിന്നിൽ പ്രവർത്തിച്ചത്. സഹായിക്കാനായി മുതിർന്നവരും എത്തിയിരുന്നു. ആരാധകരെ ശാന്തരാകുവിൻ എന്ന തല്ലുമാല ഡയലോഗും കടൗടിനടിയിൽ പതിച്ചിട്ടുണ്ട്.
ചാവക്കട്ടെ ആദ്യ കടൗട് തന്നെയാണോ ഇത് എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ ചാവക്കാട് പൊന്നാനി റൂട്ടിൽ ഈ പരിസരത്തു ആദ്യത്തെതാണെന്ന കാര്യത്തിൽ അവർക്ക് സംശയം ഇല്ലായിരുന്നു.
ഭദ്ര, കാശിനാഥ്, ഗായത്രി, ശ്രേയസ്, അബി, ശ്രരാമൻ, വിവേക്, വിഷ്ണു എന്നിവരാണ് ഇന്നലെ രാത്രി കടൗട് സ്ഥാപിച്ചത്. അയിനിപ്പുള്ളി മാപ്പിളപറമ്പിലെ കളിക്കാരാണ് ഇവർ.
Comments are closed.