വട്ടേക്കാട് സ്കൂളിൽ ലോക തപാൽ ദിനം ആചരിച്ചു

വട്ടേക്കാട്: ഒക്ടോബർ 9 വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ ലോക തപാൽ ദിനം ആചരിച്ചു. പ്രധാനാധ്യാപിക ജൂലി ജോൺ അധ്യക്ഷത വഹിച്ചു. പോസ്റ്റുമാസ്റ്റർ മിന്നു, പോസ്റ്റ് മാൻ ജോഷി എന്നിവർ പോസ്‌റ്റോഫീസ് പ്രവർത്തനങ്ങളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികൾ അവരുടെ ആശയങ്ങൾ എഴുതിയ ഇല്ലെന്റ്റ് പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു.

സീനിയർ അധ്യാപകരായ ഷെമീറ, ഷേർലി, ഷാജി ബിന്ദു, സെലിൻ, നിയാസ്, ഫെറിൻ, പിങ്കി, ഫ്രാൻസിയ, ആൽബിൻ, ദീപ്‌തി ഹസീന, റസിയ എന്നിവർ നേതൃത്വം നൽകി. തപാൽ ദിന ആചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ പോസ്റ്റ് ഓഫീസ് സന്ദർശനം നടന്നു. ആശയവിനിമയ ശൃംഖലയെ കുറി ച്ച് കുട്ടികൾക്ക് അവബോധം നൽകി.

Comments are closed.