ചാവക്കാട്: ദേശീയ വിരരോഗ നിയന്ത്രണ പരിപാടിയുടെ ചാവക്കാട് നഗരസഭതല ഉദ്ഘാടനം മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.സ്‌കൂളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.എ.മഹേന്ദ്രന്‍ അധ്യക്ഷനായി. നഗരസഭ പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കും നഴ്‌സറികളിലെയും അങ്കണവാടികളിലെയും കുട്ടികള്‍ക്കും വിരരോഗത്തിനെതിരെയുള്ള ഗുളിക വിതരണം ചെയ്യും. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ എം.ബി.രാജലക്ഷ്മി, കൌണ്‍സിലര്‍ സൈസ മാറോക്കി, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.എം.കെ.ഗീത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍ സി.വി., മദര്‍ പി.ടി.എ. പ്രസിഡന്റ് ബിന്ദു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സവിത റോസ് തുടങ്ങിയവര്‍ സംസാരിച്ചു.