വാർഡ് 17 ൽ യതീന്ദ്രദാസ് എൽ ഡി എഫ് സ്ഥാനാർത്ഥി – ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ ഒരുങ്ങി യു ഡി എഫ്

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ വാർഡ് 17 കോഴികുളങ്ങരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പി. യതീന്ദ്രദാസ് മത്സരിക്കും. ദിവസങ്ങൾക്കു മുൻപാണ് കോൺഗ്രസ്സിൽ നിന്നും സി പി എം ലേക്ക് ചേക്കേറിയത്. യതീന്ദ്രദാസ് മുൻ ഡിസിസി സെക്രട്ടറി ആയിരുന്നു. എൽ ഡി എഫ് ന്റെ ഉറച്ച സീറ്റാണ് കോഴികുളങ്ങര.

2000 മുതൽ 2015 വരെയുള്ള കാലയളവിൽ മൂന്നു തവണ തുടർച്ചയായി യുഡിഎഫ് പ്രതിനിധിയായി ചാവക്കാട് നഗരസഭ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യതീന്ദ്രദാസ് കഴിഞ്ഞ തവണ വാർഡ് 6 ൽ എൽ ഡി എഫ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു. മൂന്നു തവണ കോണ്ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച യതീന്ദ്രദാസ് 2005 ൽ ഡി ഐ സി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് കൗൺസിലിൽ എത്തിയത്. യതീന്ദ്രദാസിന് ചെക്ക് വെക്കാൻ യു ഡി എഫ് വാർഡ് 17 ൽ ഇറക്കുന്നതാരെ എന്ന ചോദ്യത്തിന് ഔദ്യോഗിക ഉത്തരം വന്നിട്ടില്ല. കോൺഗ്രസ്സിലെ ജനകീയ അടിത്തറയുള്ള കെ വി സത്താർ യതീന്ദ്ര ദാസിനെതിരെ മത്സരിച്ചേക്കുമെന്നാണ് ശ്രുതി.

Comments are closed.