mehandi banner desktop
Chavakkad online

വർഷങ്ങളുടെ ദുരിതത്തിന് വിരാമം; ചാവക്കാട് പത്താം വാർഡിൽ കുടുംബങ്ങൾക്ക് വഴിയൊരുങ്ങി

Ft

ചാവക്കാട്: മഴക്കാലമായാൽ പുറത്തിറങ്ങാൻ പോലും കഴിയാതെ വർഷങ്ങളായി ദുരിതത്തിലായിരുന്ന ചാവക്കാട് നഗരസഭ പത്താം വാർഡിലെ കോഴിക്കുളങ്ങര നിവാസികൾക്ക് ആശ്വാസമായി പുതിയ വഴി. വാർഡ് കൗൺസിലർ സുജാത സത്യന്റെയും വെൽഫെയർ പാർട്ടി പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് പ്രദേശത്തെ ഒരുകൂട്ടം കുടുംബങ്ങളുടെ ചിരകാല അഭിലാഷം സഫലമായത്.വർഷങ്ങളായി ശരിയായ നടപ്പാത പോലുമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഈ കുടുംബങ്ങളുടെ ദുരവസ്ഥ പരിഹരിക്കാൻ വാർഡ് കൗൺസിലർ പ്രത്യേക മുൻകൈ എടുക്കുകയായിരുന്നു. നാട്ടുകാരുടെയും വെൽഫെയർ പാർട്ടി പ്രവർത്തകരുടെയും സഹകരണത്തോടെയാണ് പുതിയ വഴിക്കായുള്ള നടപടികൾ പൂർത്തിയാക്കിയത്.ദുരിതപൂർണ്ണമായ ജീവിതത്തിന് ശാശ്വത പരിഹാരം കണ്ടതോടെ തങ്ങൾക്ക് ലഭിച്ചത് സമാധാനത്തിന്റെ വഴിയാണെന്ന് നാട്ടുകാർ.

Jan oushadi

Comments are closed.