mehandi new

ബി.ജെ.പിക്കും ഇടത് മുന്നണിക്കും യുവാക്കളുടെ പിന്തുണനേടാനാവില്ല – അമരീന്ദര്‍ സിംഗ്

fairy tale

ചാവക്കാട്: രാജ്യത്ത് മതേതരത്വത്തിന് ഭഷണി ഉയര്‍ത്തുന്ന ബി.ജെ.പിക്കും കേരളത്തില്‍ രാഷ്ട്രീയ ഫാഷിസത്തിന് നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്കും യുവാക്കളുടെ പിന്തുണ നേടാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍്റ് അമരീന്ദര്‍ സിംഗം രാജ്ബ്രാര്‍ പറഞ്ഞു.
മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍്റ് കൂടിയായ ഗുരുവായൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം യു.ഡി.എഫിലെ യൂവജന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുവതരംഗം റോഡ് ഷോയുടെ സമാപനം ചാവക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് അഡ്വ. കെ.കെ.ഷിബു അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഡീന്‍ കുര്യാക്കോസ്, മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സുബൈര്‍, നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.കെ ഉസ്മാന്‍ എടയൂര്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ചാലില്‍, എ.എച്ച് നൗഫല്‍, സൈനുല്‍ ആബിദീന്‍ എന്നിവര്‍ യുവതരംഗം റോഡ് ഷോക്ക് നേതൃത്വം നല്‍കി.youth thranagam audience

Haji’s pharma

Comments are closed.