നൈപുണ്ണ്യ മികവ് കണ്ടറിയാം ഉത്പന്നങ്ങൾ വാങ്ങിക്കാം – ചാവക്കാട് ഹൈസ്‌കൂളിലേക്ക് സ്വാഗതം

ചാവക്കാട് : വിദ്യാർത്ഥികളുടെ നൈപുണ്ണ്യ മികവ് കണ്ടറിയാം ഉത്പന്നങ്ങൾ വാങ്ങിക്കാം. തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കേരള സ്കൂൾ സ്കിൽ ഫെസ്റ്റ് ചാവക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ എഞ്ചിനീയറിംഗ്, ഐ. ടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബന്ററി, ഫിഷറീസ്, കോമേഴ്സ്, ബിസിനസ്, ട്രാവൽ ആന്റ് ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മെറ്റോളജി തുടങ്ങിയ വിവിധ പഠനശാഖകളിലെ അറുപതോളം സ്റ്റാളുകളിലായി 500 ൽ പരം വിദ്യാർഥികളാണ് നൈപുണ്ണ്യ മേളയിൽ പങ്കെടുക്കുന്നത്.

ഇന്ന് രാവിലെ മുതൽ പൊതുജനങ്ങൾക്ക് മേളയിലേക്കു സൗജന്യ പ്രവേശനവും, ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കുമെന്ന് അസി ഡയറക്ടർ, വി എച്ച് സി തൃശ്ശൂർ മേഖല പി നവീന, കൺവീനർമാരായ സൈമൺ ജോസ്, ഷൈൻ, എം ശശികുമാർ, പി വി പ്രതിഭ, പി വി സുരേഷ്, പി ടിഎ വൈസ് പ്രസിഡണ്ട് എ കെ അഷിറ, പ്രിൻസിപ്പൽ സുനിൽകുമാർ, ഹെഡ് മിസ്ട്രസ് സി പി ലിജ, എം സജീവ് എം എന്നിവർ അറിയിച്ചു.


Comments are closed.