mehandi banner desktop
Chavakkad online

യുവതി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ

Ft

കാട്ടകാമ്പാൽ: വീടിന്റെ കുളിമുറിയിൽ കുളിക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച പ്രതി പിടിയിലായി. കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി നിഷാന്തിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്.യുവതി കുളിക്കുന്നതിനിടയിൽ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ ബഹളം വെക്കുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ എത്തിയതോടെ പ്രതി അവിടെ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഫോൺ പരിശോധിക്കുന്നതടക്കമുള്ള തുടർനടപടികൾ സ്റ്റേഷനിൽ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Jan oushadi

Comments are closed.