ചാവക്കാട് : കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചാവക്കാട് വഞ്ചി കടവ് തൈക്കണ്ടിപറമ്പിൽ മിജീബിനെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്ന മുജീബ് ആശുപത്രിക്കടുത്തുള്ള കെട്ടിടത്തിൽ ചെറുപ്പക്കാർ കൂടിയിരിക്കുന്നത് കണ്ടപ്പോൾ ജ്യേഷ്ഠന്റെ മകൻ കൂട്ടത്തിൽ ഉണ്ടോ എന്നന്വേഷിച്ച് ചെന്നതായിരുന്നു. കെട്ടിടത്തിലെ മറ്റൊരു ഭാഗത്ത് ഉണ്ടായിരുന്ന സംഘം യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് മുജീബ് പറഞ്ഞു. ആക്രമണത്തിൽ കാലിനും തലക്കും പരിക്കുണ്ട്. പുറകിൽ കത്തികൊണ്ടുള്ള മുറിവും ഉണ്ട്.
മുൻവൈരാഗ്യമാണ് അക്രമത്തിനു പ്രചോദനം എന്ന് പറയുന്നു. പോലീസിൽ പരാതി നൽകി.