Header

ആര്യോഗമുള്ള ശരീരത്തോടൊപ്പം യുവത്വമുള്ള മനസുണ്ടെങ്കില്‍ എന്നും യുവാവായും യുവതിയായും ജീവിക്കാം

ചാവക്കാട്: ആര്യോഗമുള്ള ശരീരത്തോടൊപ്പം യുവത്വമുള്ള മനസുണ്ടെങ്കില്‍ എന്നും യുവാവായും യുവതിയായും ജീവിക്കാമെന്ന് കെ സി ബി സി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ. ജോളി വടക്കന്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥകേന്ദ്രം ഇടവകയില്‍ സംഘടിപ്പിച്ച ബെ്‌ളയ്‌സ് 2016 യൂത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം . യൂത്തിന്റെ കഴിവുനോക്കിയാല്‍ അവര്‍ ഉള്‍കൊള്ളുന്ന സമൂഹത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് മനസിലാക്കാം. യുവജനം വഴിപിഴച്ചാല്‍ ആ സമൂഹവും ജീര്‍ണിച്ചു പോകും. യുവജനങ്ങളെ ആകര്‍ഷിക്കുന്ന വയോധികരുടെ മനസും ഹൃദയവും യുവത്വം നിറഞ്ഞതായിരിക്കുമെന്നും അദേഹം പറഞ്ഞു .
തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ സി വൈ എം പാലയൂര്‍ ഫോറോന ഡയറക്ടര്‍ ഫാ. സൈജന്‍ വാഴപ്പിള്ളി, സഹ വികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത്, വിനീഷ് ലാസര്‍, ഫ്രെഡി തോമസ്, അനിറ്റ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
റാമിയല്‍സ് ബാന്റ് ഗ്രൂപ്പിന്റെ മ്യൂസിക് ഷോ, വിവിധ കലാപരിപാടികള്‍, വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്‌ളാസുകള്‍ എന്നിവയും നടന്നു.

പാലയൂര്‍ തീര്‍ഥകേന്ദ്രം ഇടവകയില്‍ സംഘടിപ്പിച്ച ബെ്‌ളയ്‌സ് 2016 യൂത്ത് ക്യാമ്പ് ഉദ്ഘാടനം കെ സി ബി സി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ. ജോളി വടക്കന്‍ നിര്‍വഹിക്കുന്നു
പാലയൂര്‍ തീര്‍ഥകേന്ദ്രം ഇടവകയില്‍ സംഘടിപ്പിച്ച ബെ്‌ളയ്‌സ് 2016 യൂത്ത് ക്യാമ്പ് ഉദ്ഘാടനം കെ സി ബി സി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ. ജോളി വടക്കന്‍ നിര്‍വഹിക്കുന്നു

Comments are closed.