ഗുരുവായൂര്‍ : വര്‍ഗീയ ഫാസിസത്തിനും അക്രമ രാഷ്ടീയത്തിനുമെതിരെ യൂത്ത് കോഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുവജാഗ്രത സദസ് നടത്തി. നഗരസഭ വായനശാല ഹാളില്‍ നടന്ന ചടങ്ങ് മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റില്‍ ഹംചമ്പില്‍ വെങ്കലം നേടിയ കെ.എസ് അനന്തുവിനെയും പാറൂര്‍ ചിറയില്‍ ഒഴുക്കില്‍പെട്ട് മൂന്നു പേരുടെ ജീവന്‍ രക്ഷിച്ച മുഹമ്മദ് സാവിഹിനെയും ചടങ്ങില്‍ ആദരിച്ചു. നിര്‍ദ്ധന രോഗികള്‍ക്ക് ധനസഹായവും വിതരണം ചെയ്തു. യൂത്ത്‌കോഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ മുഖ്യപ്രഭാഷണം നടത്തി. പാലിയത്ത് ചിന്നപ്പന്‍, കെ.പി.എ റഷീദ്, എച്ച്. എം നൗഫല്‍, പി.കെ. രാജേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.