പുന്നയൂർ: പുന്നയൂര്‍, ചാവക്കാട് മേഖലകളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. അനധികൃത ബന്ധു നിയമനത്തിൽ കെ.ടി ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. പുന്നയൂര്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ എടക്കഴിയൂർ പോസ്റ്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഞ്ചവടിയിൽ  സമാപിച്ചു. തുടർന്ന് നടന്ന യോഗം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.വി അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.പി ഷ്കർ, നിയോജക മണ്ഡലം സെക്രട്ടറി ടി.കെ ഷാഫി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.നൗഫൽ സ്വാഗതവും ട്രഷറർ സി.എസ് സുൽഫിക്കർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഭാരവാഹികളായ എം.കെ.സി ബാദുഷ, പി ഷാഹിദ്, കെ.എം.സി.സി നേതാക്കളായ ഹക്കീം എടക്കഴിയൂർ, പി.എച് മുസ്തഫ, ടി.എം ജിൻഷാദ്, എം.കെ കാലിദ്, എം.എസ് അലികുട്ടി, വൈറ്റ്  ഗാർഡ് കോ-ഓഡിനേറ്റർ നിസാർ മുത്തേടത്ത്, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സനോബർ ഹസ്സൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.