Select Page

Day: January 15, 2018

വിഷക്കായ കഴിച്ച എട്ടു വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ബ്രഹ്മകുളം വി ആർ അപ്പു മാസ്റ്റർ സ്കൂളിൽ 8 വിദ്യാർത്ഥികൾ ആവണക്കിൻ പരിപ്പ് കഴിച്ച് അവശനിലയിലായതിനെ തുടർന്ന്   ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികളായ കണ്ടാണശേരി സുഷീൽ, തൈക്കാട് കാർത്തിക്,  ബ്രഹ്മകുളം അനന്തകൃഷണൻ, കുന്നംകുളം സ്വദേശികളായ അജ്മൽ, അക്ഷയ്, കോട്ടപ്പടി പ്രണവ്, ഇരിങ്ങപ്പുറം നിഖിൽ, ആസാദ് എന്നിവരെയാണ്      ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.     ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സ്കൂളിലെ ഔഷധത്തോട്ടത്തിൽ നിന്നും ആവണക്കിന്റെ കുരുക്കൾ കുട്ടികൾക്ക് ലഭിച്ചത്. പിന്നിട് ആവണക്കിന്റെ കുരു പൊളിച്ച് പരിപ്പ് കഴിക്കുകയായിരുന്നു. ദേഹാസ്വസ്ഥ്യം അനുഭവപെട്ട കുട്ടികൾ സ്കൂൾ സമയം കഴിഞ്ഞു സ്കൂളിൽ വിശ്രമിച്ചു വെങ്കിലും വൈകുന്നേരം ആറോടെ കുട്ടികളെ രാജ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അവിടെ നിന്നും അമല ആശുപത്രിയിലേക്ക് ...

Read More

നാഗഹരിക്കാവ് ക്ഷേത്രത്തിലെ വേലക്ക് കൊടിയേറി

ചാവക്കാട് : തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രത്തിലെ പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമ്മികത്വത്തിൽ  നടന്ന  ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികളായ ചക്കരാത്ത് സുകുമാരൻ, എം.എസ്.വേലായുധൻ, എം.ഡി.പ്രകാശൻ, എം.എ. രാധാകൃഷ്ണൻ, എം.എസ്. ശ്രീവത്സൻ, കണ്ടംപുള്ളി ഗോപി, മുകുന്ദൻ, എന്നിവർ നേതൃത്വം...

Read More

മണത്തല നേര്‍ച്ചക്ക് കൊടിയേറി – മുട്ടുംവിളി തുടങ്ങി

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ 230-ാമത് ആണ്ട് നേര്‍ച്ചക്ക് ഇന്ന് കൊടിയേറി. മകരം പതിനാല്, പതിനഞ്ച് (ജനുവരി 28, 29) തിയതികളിലാണ് മണത്തല നേര്‍ച്ച. പ്രധാന ചടങ്ങുകള്‍ മകരം 15 ജനുവരി 29 നാണ് നടക്കുക. സാമൂതിരിയുടെ പടനായകനായിരുന്ന ഹൈദ്രോസ് കുട്ടി മൂപ്പന്‍ നാടിന് വേണ്ടി പടപൊരുതി വീരമൃത്യു വരിച്ചതിന്റെ ഓര്‍മ്മപുതുക്കലായാണ് നേര്ച്ച ആഘോഷിക്കുന്നത്. കൊടിയേറ്റത്തിന് മുന്നോടിയായി ജാറത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ഖത്തീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, മുദരിസ് ജാബിരി യമാനി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മണത്തല ജുമാഅത്ത് കമ്മറ്റി സെക്രട്ടറി വി.ടി.മുഹമ്മദാലി ഹാജി പള്ളി പരിസരത്ത് തയ്യാറാക്കിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തി. കൊടിയേറ്റത്തിന് ശേഷം ചക്കരകഞ്ഞി, പഴം എന്നിവയുടെ വിതരണവും നടന്നു. ജമാഅത്ത് കമ്മറ്റി വൈസ് പ്രസിഡന്റുമാരായ കൊട്ടാരത്തില്‍ അബ്ദുള്‍ കരീം, ടി.പി.കുഞ്ഞുമുഹമ്മദ്, ജോ.സെക്രട്ടറിമാരായ എ.വി.അഷ്‌റഫ്, എ.എം.കബീര്‍, ട്രഷറര്‍ പി.വി.അബ്ദു ഹാജി എന്നിവര്‍ കൊടിയേറ്റത്തിന് നേതൃത്വം നല്‍കി. കൊടിയേറ്റം കഴിഞ്ഞതോടെ മണത്തല നേര്‍ച്ചയുടെ...

Read More

യു മുഹമ്മദാലി (ജവാൻ) യുടെ നിര്യാണത്തിൽ അനുശോചിച്ചു

ചാവക്കാട്: മാധ്യമം ദിനപ്രതം ആദ്യകാല ഏജന്റും, തിരുവത്ര-ചാവക്കാട്‌ മേഘലയിലെ അറിയപ്പെടുന്ന സാമൂഹ്യ സാസ്‌കാരിക പ്രവത്തകനുമായ യു. മുഹമ്മദാലി (ജവാൻ) യുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കീറാമൻകുന്ന്‌ മഹല്ല്‌ പ്രസിഡണ്ട്‌ വി.സിദ്ധീഖ്‌ ഹാജിയുടെ അദ്ധ്യക്ഷതയിൽ തിരുവത്ര സെന്‍ററിൽ ചേർന്ന അനുശോചനയേഗത്തിൽ മാധ്യമം മുൻ സബ്‌ എഡിറ്റർ ഡോ: ടി.വി മുഹമ്മദാലി, ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌ കെ.വി.ഷാനവാസ്‌, ടി.എം. ദിലീപ്‌ (സി.പി.എം, തിരുവത്ര ബ്രാഞ്ച്‌ സെക്രട്ടറി), ഐ. മുഹമ്മദാലി (ജമാഅത്തെ ഇസ്‌ലാമി, എടക്കഴിയൂർ യൂണിറ്റ്‌ പ്രസിഡണ്ട്‌), സി.കെ. ഹക്കീം ഇമ്പാർക്ക്‌ (കണ്‍സോൾ ചാരിറ്റബിൾ ടസ്‌റ്റ്‌), കെ.വി. അഷറഫ്‌ ഹാജി, എ.വി. അബ്‌ദുല്‍ റസാഖ്‌, ആർ.ടി. അബ്‌ദുൾ ഗഫൂർ, എം.എ. ജനാർദ്ദനൻ, കെ. കുഞ്ഞിമുഹമ്മദ്‌, കെ.ആർ. ആനന്ദൻ, ആചാരി തിരുവത്ര എന്നിവർ...

Read More

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ചാവക്കാട് :   മൂന്നുകിലോയിലേറെ കഞ്ചാവുമായി ചാവക്കാട് ബസ്സ്റ്റാന്‍ഡില്‍നിന്ന് യുവാവിനെ അറസ്റ്റുചെയ്തു. തൃശ്ശൂര്‍ പുത്തൂര്‍ വടക്കന്‍ ഡേവിസി (ഡേവിഡ് -43)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ്, എസ്.ഐ. എ.വി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഒന്നരലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ തമിഴ്‌നാട്ടിലെ സേലത്തുനിന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ ഗുരുവായൂരിലെത്തിയ പ്രതിയെക്കുറിച്ച് എസ്.പി. യതീഷ്ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഗുരുവായൂരില്‍നിന്ന് സ്വകാര്യബസില്‍ ചാവക്കാട് സ്റ്റാന്‍ഡിലെത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. 2016-ല്‍ ബെംഗളൂരുവില്‍ മലപ്പുറം സ്വദേശിയുടെ തലയ്ക്കടിച്ച് നാലുകോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളം, ഒല്ലൂര്‍, പീച്ചി സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കഞ്ചാവുകേസുണ്ട്. എ.എസ്.ഐ.മാരായ അനില്‍മാത്യു, സാബുരാജ്, സി.പി.ഒ. ശ്രീനാഥ്, ആന്റി നാര്‍കോട്ടിക് സ്‌ക്വാഡിലെ അംഗങ്ങളും സീനിയര്‍ സി.പി.ഒ.മാരുമായ രാകേഷ്, സുദേവ് എന്നിവരും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2018
S M T W T F S
« Dec   Feb »
 123456
78910111213
14151617181920
21222324252627
28293031