Select Page

Day: October 1, 2018

ചീട്ട് കളി കേന്ദ്രത്തിൽ റെയ്ഡ് – നാലു പേര്‍ കൂടി പിടിയില്‍

പുന്നയൂർക്കുളം: അവിയൂരിൽ ശീട്ട് കളി കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ നാല് പേർ പിടിയിലായി. അവിയൂർ സ്വദേശികളായ പന്തായിൽ കൃഷ്ണൻ (54), വലിയകത്ത് അലി (47), അറക്കൽ ഖാദർ (52), പറയിരിക്കൽ ഷഫീർ (44) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐമാരായ അനന്തകൃഷണൻ, എ. പ്രദീപ്കുമാർ, സി.പി.ഒമാരായ ലോഫിരാജ്, അക്ബർ എന്നിവർ ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 7200രൂപയും പിടികൂടിയതായി പൊലീസ് അറിയിച്ചു. തിരുവത്ര മുട്ടില്‍ നിന്നും ഒരു ലക്ഷം രൂപയുമായി ചീട്ടുകളി സംഘത്തെ ചാവക്കാട് പോലീസ് അറസ്റ്റ്...

Read More

മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

ചാവക്കാട്: താലൂക്കിലെ മത്സ്യത്തൊഴിലാളികൾക്കായി ജില്ലാ ഫിഷറീസ് വകുപ്പ് തിരുവത്ര പുത്തൻ കടപ്പുറം ഗവ. റിജിയനൽ ഫിഷറീസ് ടെക്ക്നിക്കൽ ഹൈസ് കുളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കർ ഹാജി മുഖ്യാതിഥിയായി. നഗരസഭാ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എച്ച്. സലാം, എ.എ. മഹേന്ദ്രൻ, കൗൺസിലർ സീനത്ത് കോയ, കെ.കെ. കാർത്യായനി, കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് ടി.എം. ഹനീഫ, ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. രാധാകൃഷ്ണൻ, ഫിഷറീസ് ഇൻസ്പെക്ടർ ഫാത്തിമ എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ സ്വാഗതവും അസി. ഡയറക്ടർ ഡോ. വി. പ്രശാന്തൻ നന്ദിയും പറഞ്ഞു. ഫോട്ടോ: ചാവക്കാട് താലൂക്കിലെ മത്സ്യത്തൊഴിലാളികൾക്കായി ജില്ലാ ഫിഷറീസ് വകുപ്പ് തിരുവത്ര പുത്തൻ കടപ്പുറം...

Read More

ബോട്ടുകാർ ഫൈബർ വഞ്ചിക്കാരുടെ വലകൾ നശിപ്പിച്ചു

ചാവക്കാട്: ആഴക്കടലിൽ മീൻപിടിക്കുന്ന ഫൈബർ വഞ്ചിക്കാരുടെ വലകൾ ബോട്ടുകാർ നശിപ്പിച്ചു. ചേറ്റുവ ഹാർബർ കേന്ദ്രീകരിച്ച് ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന തിരുവന്തപുരം സ്വദേശി വിൽഫ്രഡിൻറെ ഉടമസ്ഥതയുള്ള ഫൈബർ വഞ്ചിക്കാർ വിരിച്ച വലകളാണ് ബോട്ടുകാർ നശിപ്പിച്ചത്. എഴുപത്തയ്യായിരം രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. ആഴക്കടലിൽ ചെറുവഞ്ചിക്കാരുടെ ഒഴുക്കുവലകള്‍ ബോട്ടുകാർ നശിപ്പിക്കുന്നത് വ്യാപകമാണ്. ഫൈബർ വഞ്ചിക്കാർ നീട്ടിവലിച്ചിടുന്ന വലകൾ കണ്ടാൽ ബോട്ടുകാര്‍ മാറിപ്പോവുകയാണ് പതിവ്. എന്നാൽ ചിലർ നേർക്ക് തന്നെ വരും. ബോട്ടിലെ പ്രൊപ്പല്ലറുകളിൽ കുരുങ്ങി വലയും വഞ്ചിയും അപകടത്തിലായ സംഭവങ്ങൾ പോലുമുണ്ട്. ഒരേ പേരിൽ മുന്നും നാലും ബോട്ടുകളാണ് പലർക്കുമുള്ളത്. അതിനാൽ ബോട്ടിന്റെ പേര് പറഞ്ഞ് പൊലീസിൽ പരാതിപെടാൻ ഇവർക്ക് കഴിയുന്നില്ല. മാത്രമല്ല ബോട്ടിന്റെ പുറത്ത് നമ്പർ വ്യക്തമായി അടയാളപ്പെടുത്താത്തതും ബോട്ടുകാർക്കെതിരെ പരാതിപ്പെടാൻ തടസമാകുന്നു. ബോട്ടുകാരിൽ പലരും ഡബിൾ നെറ്റ് ഉപയോഗിച്ച്  നിയമ വിരുദ്ധമായ മത്സ്യ ബന്ധനമാണ് നടത്തുന്നത്. ചെറിയ മത്സ്യങ്ങളെ പിടികൂടുന്നവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നുമില്ല. നൂറ് കണക്കിന്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2018
S M T W T F S
« Sep   Nov »
 123456
78910111213
14151617181920
21222324252627
28293031