Select Page

Month: October 2018

എ ടി എം കവർച്ചാശ്രമം പ്രതി പിടിയിൽ

ചാവക്കാട് : എസ് ബി ഐയുടെ കടപ്പുറം അഞ്ചങ്ങാടിയിലുള്ള എ ടി എം  മെഷിൻ തകർത്ത് കവർച്ചാശ്രമം . പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ് മികവു തെളിയിച്ചു. മോണിറ്ററും പണം സൂക്ഷിക്കുന്ന കാബിന്റെ വാതിലും തകർത്ത നിലയിലാണെങ്കിലും പണം നഷ്ടപ്പെട്ടിരുന്നില്ല. 17 ലക്ഷം രൂപ തിങ്കളാഴ്ച  മെഷിനിൽ നിറച്ചിരുന്നു.  ബീഹാർ സ്വദേശി ശ്രാവണനെ(29) യാണ് കുന്നംകുളം എ സി പി ടി എസ് സിനോജ്, സി ഐ കെ ജി സുരേഷ്,  ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപ് , എ എസ് ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇന്ന്  രാവിലെ എ ടിഎം മെഷിനിൽ നിന്നും പണമെടുക്കാൻ വന്നവരാണ് കവർച്ച ശ്രമം നടന്ന വിവരം അറിയുന്നത്.  നാട്ടുകർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. എടിഎമിലെയും സമീപത്തെയും സിസിടിവി കാമറകൾ പരിശോധിച്ചതിൽ നിന്നും സംഭവം നടന്നത് ഇന്നലെ രാത്രി പതിനൊന്നരക്ക് ശേഷവും...

Read More

ശബരിമല: മുഖ്യ മന്ത്രി പാർട്ടി സെക്രട്ടറിയെന്ന ബോധം വെടിയണം

പുന്നയൂർ:  ശബരിമല വിഷയത്തിൽ കേരളത്തിലുടനീളം പൊതു സമ്മേളനങ്ങൾ നടത്തി ധാർഷ്ട്യത്തിന്റെ ഭാഷക്ക് പുതിയ രീതികൾ കണ്ടെത്തുന്ന മുഖ്യമന്തി പിണറായി വിജയൻ  ഇപ്പോഴും സി.പി.എം സെക്രട്ടറിയല്ലായെന്ന ബോധ്യത്തിലേക്ക് തിരിച്ച് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച് റഷീദ് പറഞ്ഞു. അകലാട് അൽ ഹദീർ ഓഡിറ്റോറിയത്തിൽ വെച്ച്  നടന്ന ഗുരുവായൂർ നിയോജക മണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മുഖ്യമന്ത്രിയുടെ ധിക്കാരത്തോടെയുള്ള പ്രസംഗങ്ങൾ കേരളത്തിലെ സംഘപരിവാർ ശക്തികൾക്ക് കരുത്തു പകരാൻ മാത്രമെ ഉപകരിക്കുകയൊള്ളൂ. കേരള നവോത്ഥാനത്തെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യ മന്ത്രി ആ മഹത് പ്രവൃത്തിയിൽ കമ്മ്യൂണിസ്റ്റ് പങ്കു കൂടി വ്യക്തമാക്കണമെന്നും അദ്ധേഹം കൂട്ടി ചേർത്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ആർ വി അബ്ദു റഹീം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എ സാദിഖലി മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന കാരണവർ എം സി കുഞ്ഞു മുഹമ്മദ് ഹാജി പതാക ഉയർത്തി. ഷാഫി ചാലിയം ക്ലാസ്...

Read More

റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട് : റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) ചാവക്കാട് താലൂക്ക് കമ്മിറ്റി റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കണ്ടറി സ്കൂളിൽ കൗമാരപ്രായക്കാർക്കായി ചേയ്ഞ്ച് യുവർ തോട്ട്സ് എന്ന ശീർഷകത്തിൽ എൻ.എസ്.എസ്  യൂണിറ്റുമായി ചേർന്നു നടത്തിയ റോഡ് സുരക്ഷാ ക്ലാസ് സാംസ്കാരിക പ്രവർത്തകൻ ഫിറോസ് തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അശ്രദ്ധയും അഹങ്കാരവുമാണ് നിരന്തരമായ വാഹനാപകടങ്ങൾക്ക് കാരണമാവുന്നതെന്ന് ഫിറോസ് പറഞ്ഞു. റാഫ് താലൂക്ക് പ്രസിഡണ്ട് പി കെ ഹസൻ മന്ദലംകുന്ന് അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ, ജില്ലാ ട്രഷറർ ടി.ഐ.കെ മൊയ്തു, പി.ടി.എ പ്രസിഡന്റ് ബഷീർ മൗലവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി.അബ്ദുൽ സലാം, ഷിജിത് രാമി, ടി.എൻ.ജയരാജ്, കേണൽ (റിട്ട:) ആർ.വിജയകുമാർ, പി.കെ.ഷംസു, ഷുഐബ് കടപ്പുറം, എച്ച് എ ഷാജഹാൻ, ദിനേശ് ബ്ലാങ്ങാട്, ഹെഡ്മിസ്ട്രസ് സരിതകുമാരി ടീച്ചർ, അൽഫോൻസ ടീച്ചർ, സജീഷ് പി.കെ, പ്രിൻസിപ്പൽ ഇൻചാർജ് പെഴ്സി ജേക്കബ് എന്നിവര്‍ സംസാരിച്ചു. തുടർന്ന്പൊലീസ്...

Read More

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഫാസിസ്റ്റ് ശക്തികൾക്ക് മുതലെടുപ്പ് നടത്താൻ അവസരം നല്‍കരുത്

ചാവക്കാട് : ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഫാസിസ്റ്റ് ശക്തികൾക്ക് മുതലെടുപ്പ് നടത്താൻ അവസരം നൽകരുതെന്നും ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തി വിശ്വാസികളുടെ പൊതു നിലപാടുകൾക്ക് മുൻതൂക്കം നൽകി നിലപാടുകൾ സ്വീകരിക്കാൻ സർക്കാർ തയ്യറാവണമെന്നും എം എസ് എസ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമൂഹ്യാന്തരീക്ഷം സമാധാനപരമായി നിലനിർത്താനും, ക്രമസമാധാനന്തരീക്ഷം സംരക്ഷിക്കാനും ബാധ്യതയുള്ളവര്‍ വിവേകപൂർവം പ്രസ്താവനകളും, ഇടപെടലുകളും നടത്തുന്നതാണ് ഗുണകരമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസി.ടി.എസ്. നിസ്സാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി.കെ.കരീം മാസ്റ്റർ, യു.എം.അബ്ദുള്ള കുട്ടി മാസ്റ്റർ,എ.കെ.അബ്ദുൾ റഹിമാൻ, പി.വി.അഹമ്മദ് കുട്ടി, എം.പി.ബഷീർ, കെ.എസ്.എ. ബഷീർ, നൗഷാദ് തെക്കുംപുറം, സീതി മാസ്റ്റർ, ഹകീം ഇoബാറക്, വി.കെ.റാഫി, ബാവകുട്ടി എന്നിവർ...

Read More

ആർ എസ് എസ് പ്രവർത്തകനെ വെട്ടിയ കേസിൽ അഞ്ചു സി പി എം പ്രവർത്തകർക്ക് കഠിന തടവും പിഴയും

ചാവക്കാട് : ആർ എസ് എസ് പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ അഞ്ചു സി പി എം പ്രവർത്തകർക്ക് കഠിന തടവും പിഴയും. കാണിപ്പയ്യൂർ ആനായ്ക്കൽ  സ്വദേശിയും ആർ എസ് എസ് പ്രവർത്തകനുമായ പുല്ലാനിപറമ്പത്ത് വിവാസ് (30) നെ അക്രമിച്ച കേസിലെ പ്രതികളും സി പി എം പ്രവർത്തകരുമായ ആനായ്ക്കൽ സ്വദേശികളായ ചൂണ്ടപുരയ്ക്കൽ മഹേഷ് ( മഗേഷ് 30),  കൊട്ടരപ്പാട്ട് സഗീഷ് (26), ചൂണ്ടപുരക്കൽ അതുൽ (20), ചീരോത്ത് സുർജിത്ത് (22), ചൂണ്ടപുരക്കൽ നന്ദു (23) എന്നിവരെയാണ് രണ്ടു വർഷം വീതം കഠിന തടവിനും 24,500 രൂപാവീതം പിഴയടക്കാനും വിധിച്ചുകൊണ്ട് ചാവക്കാട് സബ്ജഡ്ജി കെ എൻ ഹരികുമാർ വിധി പുറപ്പെടുവിച്ചത്. 2014 നവംബർ രണ്ടാം തിയ്യതി രാത്രി ഏഴിന് ആനായ്ക്കൽ സെന്ററിൽവെച്ചാണ് അക്രമണം അരങ്ങേറിയത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റെഡ് ആന്റ് റെഡ് ക്‌ളബും ആർ എസ് എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘസേന ക്‌ളബും തമ്മിലുള്ള നിരന്തരമായ തർക്കമാണ് അക്രമണത്തിൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2018
S M T W T F S
 123456
78910111213
14151617181920
21222324252627
28293031