Select Page

Day: October 10, 2018

കാറിടിച്ചു വീഴ്ത്തിയശേഷം ബൈക്ക് യാത്രികരെ മര്‍ദിച്ചവശരാക്കി

ചാവക്കാട് : ബൈക്ക് യാത്രികരായ യുവാക്കളെ കാറിടിച്ചു വീഴ്ത്തി മര്‍ദ്ധിച്ചു. പരിക്കേറ്റ ബ്‌ളാങ്ങാട് ബീച്ച് കുമാരം പടി സ്വദേശികളായ അറക്കല്‍ അഷറഫ് മകന്‍ അര്‍ഷാദ് (21 ), സുഹൃത്ത് പണിക്കവീട്ടില്‍ മജീദ് മകന്‍ മഹ്ശൂബ് (20) എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി എട്ടു മണിക്ക് മണത്തല മുല്ലത്തറ വെച്ചായിരുന്നു അക്രമം. വെള്ള ആള്‍ട്ടോ കാറില്‍ വന്ന സംഘം ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാക്കളെ കാറില്‍ നിന്നും ഇറങ്ങിയ സംഘം ക്രൂരമായി മര്‍ദ്ധിച്ചു. യുവാക്കളുടെ നിലവിളി കേട്ട് ജനങ്ങള്‍ ഓടികൂടിയതോടെ സംഘം കാര്‍ ഉപേഷിച്ചു ഓടിരക്ഷപ്പെടുകയായിരുന്നു. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പരിക്കേറ്റ യുവാക്കള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ്. അക്രമത്തെ തുടര്‍ന്ന് മുല്ലത്തറ ജംഗ്ഷനില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍, യൂത്ത് ലീഗ് മണ്ഡലം സ്രിഡന്റ് വി എം...

Read More

ഒ എസ് എ റഷീദിന്‍റെ പ്രവാസിയുടെ പെട്ടി പത്തിന് തുറക്കും

ഷാര്‍ജ : പ്രവാസിയും എടക്കഴിയൂര്‍ സ്വദേശിയുമായ യുവ എഴുത്തുകാരന്‍ ഒ എസ് എ റഷീദിന്റെ ചെറുകഥകളുടെ സമാഹാരമായ ‘പ്രവാസിയുടെ പെട്ടി’ ശനിയാഴ്ച ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വെച്ച് പ്രകാശനം ചെയ്യും. 2018 നവംബര്‍ 10 ശനിയാഴ്ച രാത്രി 8:30 ന് റൈറ്റേഴ്സ് ഹാളില്‍ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ പ്രകാശനം നിര്‍വഹിക്കും. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രവാസവുമായി ബന്ധപ്പെട്ട പതിനഞ്ചോളം കഥകളാണ് പ്രവാസിയുടെ പെട്ടിയിലുള്ളത്. കൈരളി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. 2018 നവംബര്‍ 17 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചി പനയമ്പിള്ളി മൌലാനാ ആസാദ് ലൈബ്രറി ഹാളില്‍ വെച്ച് പുസ്തകത്തിന്റെ കേരള തല പ്രകാശനവും ചര്‍ച്ചയും നടക്കും. സിനിമാ സാഹിത്യ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരള സഹൃദയ മണ്ഡലം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എ ജബ്ബാരി, മൌലാനാ ആസാദ് സോഷ്യല്‍ കള്‍ച്ചറല്‍ സെന്റെര്‍ പ്രസിഡന്റ് കെ...

Read More

പ്രവാസികള്‍ അതിര്‍ത്തിയും കടന്ന് രാജ്യരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സൈന്യം

ചാവക്കാട് : സൈന്യം അതിർത്തിയിലാണ് രാജ്യത്തെ സംരക്ഷിക്കുന്നതെങ്കിൽ അതിർത്തി കടന്ന് രാജ്യ രക്ഷ നടത്തുന്ന സൈന്യമാണ് പ്രവാസികളെന്ന് കെ പി സി സി ജനറൽ സെക്രട്ടറി വി ബലറാം. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തൃശൂർ ജില്ലാ ഏകദിന നേതൃത്വ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ്ഘടനയെ താങ്ങി നിർത്തുന്ന പ്രവാസികളെ അവഗണനയുടെ പുറമ്പോക്കിൽ തള്ളിവിടാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അനുവദിക്കില്ലെന്നും പ്രത്യക്ഷ സമര പരിപാടികളുടെ വേലിയേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും പ്രവാസി പോരാട്ടവീര്യത്തെ വിലകുറച്ച് കാണുന്നത് ബുദ്ധിശൂന്യതയാവുമെന്നും അദ്ദേഹം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളെ താക്കീത് ചെയ്തു. അൻപത് വർഷത്തിലധികമായി പ്രവാസ ജീവിതം തുടരുന്ന സാമൂഹ്യ പ്രവര്ത്തകരായ പി പി ഹൈദർ ഹാജി, എം കെ അബ്ദുൾ റഹ്മാൻ, കെ പി അബൂബക്കർ, കാരുണ്യ പ്രവർത്തകനായ പ്രവാസി ഡോക്ടർ കെ കെ രഞ്ജിത്ത് തുടങ്ങിയവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഷാഹുൽ പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. മുൻ ഡി സി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2018
S M T W T F S
« Sep   Nov »
 123456
78910111213
14151617181920
21222324252627
28293031