എ ടി എം കവർച്ചാശ്രമം പ്രതി പിടിയിൽ

ചാവക്കാട് : എസ് ബി ഐയുടെ കടപ്പുറം അഞ്ചങ്ങാടിയിലുള്ള എ ടി എം  മെഷിൻ തകർത്ത് കവർച്ചാശ്രമം . പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ് മികവു തെളിയിച്ചു. മോണിറ്ററും പണം സൂക്ഷിക്കുന്ന കാബിന്റെ വാതിലും തകർത്ത നിലയിലാണെങ്കിലും പണം നഷ്ടപ്പെട്ടിരുന്നില്ല. 17 ലക്ഷം രൂപ തിങ്കളാഴ്ച  മെഷിനിൽ നിറച്ചിരുന്നു.  ബീഹാർ സ്വദേശി ശ്രാവണനെ(29) യാണ് കുന്നംകുളം എ സി പി ടി എസ് സിനോജ്, സി ഐ കെ ജി സുരേഷ്,  ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപ് , എ എസ് ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇന്ന്  രാവിലെ എ ടിഎം മെഷിനിൽ നിന്നും പണമെടുക്കാൻ വന്നവരാണ് കവർച്ച ശ്രമം നടന്ന വിവരം അറിയുന്നത്.  നാട്ടുകർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. എടിഎമിലെയും സമീപത്തെയും സിസിടിവി കാമറകൾ പരിശോധിച്ചതിൽ നിന്നും സംഭവം നടന്നത് ഇന്നലെ രാത്രി പതിനൊന്നരക്ക് ശേഷവും...

Read More