Select Page

Day: December 28, 2018

ഉടമ അറിയാതെ ഭൂ പണയ വായ്പാ തട്ടിപ്പ് : വയോധികയെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കികൊണ്ട് വിധി

ചാവക്കാട് : ഉടമയറിയാതെ ഭൂമിപണയപ്പെടുത്തി രണ്ടുകോടിരൂപയോളം ബാങ്കിന് കടബാധ്യതവരുത്തിയ കേസില്‍ ഭൂവുടമയായ വയോധികയെ ബാങ്ക് ബാധ്യതകളില്‍ നിന്നും ഒഴിവാക്കി എറണാകുളം ഡെബിറ്റ് റിക്കവറി ട്രൈബുണല്‍ ഉത്തരവായി. വായപകൊടുത്ത സംഖ്യ ഈടാക്കുന്നതിനുവേണ്ടി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ച് നല്‍കിയ കേസിലാണ് ജാമ്യക്കാരിയെന്ന് ബാങ്ക് കാണിച്ചിരുന്ന പുന്നയൂര്‍കുളം അമ്മാശംവീട്ടില്‍ പരമേശ്വരിയമ്മയെ ജാമ്യകാരിയല്ലെന്ന് കണ്ട് ട്രൈബുണല്‍ പ്രിസൈഡിംഗ് ഓഫീസര്‍ എസ് വി ഗൗരമ്മ നിര്‍ണായകമായവിധി പുറപ്പെടുവിച്ചത്. പരമേശ്വരിയമ്മയുടെ ഒന്നരയേക്കര്‍ വരുന്ന വസ്തുവിന്റെ പ്രമാണങ്ങള്‍ കൈവശപ്പെടുത്തി അവരറിയാതെ ബാങ്കില്‍ പണയം നല്‍കി തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന പരമേശ്വരിയുടെ വാദം ട്രൈബുണല്‍ അംഗീകരിക്കുകയായിരുന്നു. ഉത്തരവുപ്രകാരം പരമേശ്വരിയമ്മയും വസ്തുവകകളും പൂര്‍ണമായും ബാധ്യതകളില്‍ നിന്നൊഴിവായതായി അവര്‍ക്കുവേണ്ടി ഹാജരായ അഡ്വ കെ വി സദാനന്ദപ്രഭു, അഡ്വ കെ എസ് പവിത്രന്‍ ചാവക്കാട് എന്നിവര്‍ അറിയിച്ചു. എന്നാല്‍ ബാങ്കിന്റെ പ്രധാന കടക്കാരനായ ആലപ്പുഴ തിരുവമ്പാടി അര്‍ജുനത്തില്‍ പി ശ്യാംരാജ് ജാമ്യകാരായ തിരുവനന്തപുരം കോഴിയാട്ടില്‍ ലെയിനില്‍ ശുഭ എസ് നായര്‍, ആലപ്പുഴ തിരുവമ്പാടി...

Read More

വോട്ടർ പട്ടികയിൽ ക്രമക്കേട് അർബൻ ബാങ്ക് തിരഞ്ഞെടുപ്പിന് സ്റ്റേ

ഗുരുവായൂർ : വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് സഹകരണ ആർബിട്രേഷൻ കോടതി സ്റ്റേ ചെയ്തു. സി പി ഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയംഗവും സ്ഥാനാർത്ഥിയുമായ ടി ടി ശിവദാസനാണ് കോടതിയെ സമീപിച്ചത്. ജനുവരി 22ന് കൂടുതൽ വാദം കേൾക്കുന്നതിനും കോടതി തീരുമാനിച്ചിട്ടുണ്ട്. യു ഡി എഫ്  അയ്യായിരത്തോളം വോട്ടുകൾ വഴിവിട്ട രീതിയിൽ ചേർക്കുകയും കൃത്രിമമായി തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുകയും ചെയ്തതായി ആക്ഷേപമുയർന്നിരുന്നു.  ഇത്തരത്തിൽ ചേർത്ത 761 വോട്ടുകൾ ആദ്യഘട്ടത്തിൽ കണ്ടെത്തുകയും റിട്ടേണിംങ്ങ് ഓഫീസർ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ യു ഡി എഫ് ഹൈകോടതിയെ സമീപിച്ചുവെങ്കിലും കോടതി റിട്ടേണിംങ്ങ് ഓഫീസറുടെ നടപടി ശരിവെക്കുകയാണ് ചെയ്തത്. നാലായിരത്തോളം വോട്ടുകൾ ചേർത്തതായി പിന്നിട് കണ്ടെത്തി. ഇതിന് ശേഷം സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കാൻ സമിപിച്ചപ്പോൾ മാത്രമാണ്  പലരും തങ്ങൾക്ക് വോട്ടുള്ള വിവരം അറിയുന്നത് തന്നെ. ഇവരുടെ തിരിച്ചറിയൽ കാർഡുകളും കൃത്രിമമായി  ഉണ്ടാക്കിയതായും കണ്ടെത്തി. തുടർന്ന് ടി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
« Nov   Jan »
 1
2345678
9101112131415
16171819202122
23242526272829
3031