ചരക്ക് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം – ഡ്രൈവറെ ആക്രമിച്ചു ടയറുകൾ കുത്തിക്കീറി

ചാവക്കാട്: ദേശീയ പാതയിൽ നിർത്തിയിട്ട ചരക്ക് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം. ഡ്രൈവറെ ആക്രമിച്ച സംഘം രണ്ട് വാഹനങ്ങളുടെ എട്ട് ചക്രങ്ങൾ കുത്തിക്കീറി നശിപ്പിച്ചു. മൂന്ന് ദിവസമായി ഇതര സംസ്ഥാനത്തു നിന്നുള്ള ചരക്ക് വാഹന ജീവനക്കാർ പെരുവഴിയിൽ. ബാംഗ്ലൂരിൽ നിന്ന് ചരക്കുമായി കൊച്ചിയിലേക്ക് പുറപ്പെട്ട രേഷംസിംഗ് (50), നിൽബാഗ്സിംഗ് (48) എന്നിവരുടെ ലോറികളാണ് കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയ പാതയിലെ അകലാട് ഒറ്റയിനി പെട്രോൾ പമ്പിനു സമീപം കിടക്കുന്നു. ഇന്നത്തെ ഹർത്താലോടെ ഇവർ അക്ഷരാർഥത്തിൽ ചക്രശ്വാസം വലിക്കും. കഴിഞ്ഞ തിങ്കളാഴ്ച്ച പുതുവത്സര ദിനത്തലേന്നാണ് ഇവർ അകലാട് എത്തിയത്. ഒരുമിച്ച് ഒരേ സ്ഥലത്തേക്ക് പുറപ്പെട്ട ഇവരിൽ രേഷംസിംഗ് ഓടിച്ച ലോറി ഒറ്റയിനി പെട്രോൾ പമ്പിൻറെ സമീപത്തെത്തിയപ്പോൾ ചക്രം തകരാറിലായതിനെ തുടർന്ന് നിർത്തിയിട്ടിരുന്നു. രാത്രി 12 ഓടെ ചക്രം മാറ്റികൊണ്ടിരിക്കെ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് യാത്രികന് പരിക്കേറ്റു. നാട്ടുകാർ പരിക്കേറ്റയാളെ ചാവക്കാട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് ഇരുപതോളം പേർ ആയുധങ്ങളുമായെത്തി രേഷംസിംഗിനെ...

Read More