Select Page

Month: January 2019

നാടൊട്ടുക്കും ഗോഡ്‌സെയെ തൂക്കിലേറ്റി

ചാവക്കാട് : ഹിന്ദു മഹാസഭയുടെ ഗാന്ധി വധം ആഘോഷത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാടിന്റെ വിവിധ മേഖലകളിൽ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി. എം എസ് എഫ്, എസ് ഡി പി ഐ, കെ എസ് യു, കോണ്ഗ്രസ് എന്നീ സംഘടനകളാണ് വിവിധ കേന്ദ്രങ്ങളിൽ മഹാത്മാ ഗാന്ധിയുടെ കൊലപാതകിയെ പ്രതീകാത്മകമായി തൂക്കിലേറ്റിയത്. ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഹിന്ദു മഹാസഭ ഗാന്ധി യുടെ കൊലപാതകം പുനരാവിഷ്കരിക്കുകയും കോലം കത്തിക്കുകയും ഗോഡ്‌സെയെ വാഴ്ത്തിപ്പാടുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.വി ഷാ നവാസ് ഉദ്ഘാടനം ചെയ്തു. തെബ്ഷീർ മഴുവഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.വി സത്താർ, അനീഷ് പാലയൂർ, ബൈജു തെക്കൻ, അഷറഫ്, നിഖിൽ ജി കൃഷ്ണൻ. ഗോഗുൽ, ഷെമീം, ഫായിസ്, ശർബാനൂസ്, പ്രകാശൻ എന്നിവർ പ്രസംഗിച്ചു. തിരുവത്രയിൽ എം എസ് എഫ് നടത്തിയ പ്രതിഷേധ പരിപാടിയിൽ മുനിസിപ്പൽ പ്രസിഡന്റ് എം...

Read More

എടക്കഴിയൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്ത് ഹരിത വനിതാ കൂട്ടായ്മയും, ഫ്രണ്ട്‌സ് ഗ്രൂപ്പും, സംയുക്തമായി ഫെബ്രുവരി 3ാം തിയതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ചെയര്‍മാന്‍ കെ കെ ഹംസകുട്ടി. ജന:കണ്‍വീനര്‍ ഹനീഫ് ചാവക്കാട്, പബ്‌ളിസിറ്റി ചെയര്‍മാന്‍ ഷൗക്കത്ത് സ്രാബിക്കല്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എടക്കഴിയൂര്‍ കെ കെ സെന്ററില്‍ രാവിലെ 9. 30 മുതല്‍ വൈകീട്ട് 2 മണിവരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. നേത്ര പരിശോധന, കേള്‍വി, സംസാര    വൈകല്യങ്ങള്‍, പ്രമേഹം, പ്രഷറര്‍ തുടങ്ങിയ  രോഗങ്ങള്‍ സംബന്ധമായാണ്  ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രമുഖ ഡോക്ടര്‍മാര്‍ ഉൾപ്പെടെ  50 അംഗ മെഡിക്കല്‍ സംഘമാണ് സേവന രംഗത്ത് ഉണ്ടാവുക. ആയിരത്തോളം പേര്‍ ക്യാമ്പില്‍ സംബന്ധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 450 ഓളം പേര്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. രാവിലെ 9 30 ന് ക്യാമ്പ് ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപ് ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ കെ കെ ഹംസകുട്ടി അധ്യക്ഷത വഹിക്കും. ബ്‌ളോക്ക്...

Read More

മൊബെല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ പാലയൂരില്‍ പ്രതിഷേധം

ചാവക്കാട്: പാലയൂര്‍ സെന്ററില്‍ ജനവാസ മേഖലയില്‍ സ്വകാര്യ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് സ്വകാര്യ വ്യക്തിയുടെ റോഡരികിലുള്ള വളപ്പില്‍ ടവര്‍ നിര്‍മ്മിക്കുന്നതിനായി മണ്ണുമാറ്റുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാഴ്ചയായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തെ കുറിച്ച് സ്ഥലമുടമയോട് ചോദിച്ചറിഞ്ഞപ്പോള്‍ മോശമായാണ് സ്ഥലമുടമ പ്രതികരിച്ചതെന്നു പറയുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധ യോഗം ചേര്‍ന്നത്. ടവര്‍ നിര്‍മാണത്തിനെതിരെ നിയമപരമായി നേരിടുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് കമ്മിറ്റി രൂപീകരിച്ചു. പ്രതിഷേധയോഗം നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.വി.പീറ്റര്‍, ഷാഹിന സലീം, നാട്ടുകാരായ സി.എല്‍.തോമസ്, സി.ജി.സതീശന്‍, പി.കെ.സലീം, ജസ്റ്റിന്‍ ബാബു, ചക്കിയത്ത് അബ്ദുള്‍ ഖാദര്‍ എന്നിവര്‍...

Read More

നേര്‍ച്ച കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മണത്തലയെ ശുചീകരിച്ച് നഗരസഭ

ചാവക്കാട്:  ആയിരങ്ങളെത്തിയ മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ച് മണിക്കൂറുകള്‍ക്കകം മണത്തല പള്ളി പരിസരവും ദേശീയപാതയോരവും  ശുചീകരിച്ച് നഗരസഭ മാതൃകയായി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മണത്തല നേര്‍ച്ചയുടെ ആഘോഷങ്ങള്‍ക്ക് സമാപനമായത്. ബുധനാഴ്ച അതിരാവിലെ തന്നെ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണം തുടങ്ങി. ചപ്പു ചവറുകളും മറ്റ് മാലിന്യങ്ങളുമെല്ലാം നീക്കി ഉച്ചയോടെ മണത്തല പൂര്‍ണമായും വൃത്തിയും വെടിപ്പുമുള്ളതാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞു. മണത്തല പള്ളിപരിസരത്തിന് പുറമെ സമീപത്തെ ദേശീയപാതയോരം, ചാപ്പറമ്പ്, പഴയപാലം തുടങ്ങീ ഭാഗങ്ങളും ശുചീകരിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബറിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യത്‌നത്തില്‍  വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.എ. മഹേന്ദ്രന്‍, കൗണ്‍സില്‍മാരായ പി.ഐ. വിശ്വംഭരന്‍, പി.വി. പീറ്റര്‍, സുരേഷ് ബാബു, മഞ്ജുള ജയന്‍, മഞ്ജു കൃഷ്ണന്‍, ചാവക്കാട് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി  ജോജി തോമസ്, വൈസ് പ്രസിഡന്റ് നടരാജന്‍ എന്നിവരും പങ്കാളികളായി. നഗരസഭയുടെ 30 ശുചീകരണ തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ...

Read More

ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസ് – പ്രതി പണയം വെച്ച സ്വര്‍ണ്ണാഭരണം കണ്ടെടുത്തു

ചാവക്കാട്:  ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍  പ്രതിയുമായി പോലീസ്  തെളിവെടുപ്പു നടത്തി. അകലാട് കാട്ടിലെപള്ളിക്ക് സമീപം കല്ലുവളപ്പില്‍ അലി(54)യെയാണ്  അകലാടുള്ള പണ്ടംപണയ സ്ഥാപനത്തിലും  സഹകരണബാങ്കിലും കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തിയത്. രണ്ടിടത്തുനിന്നുമായി പ്രതി പണയം വെച്ച മൂന്ന് പവന്റെ സ്വര്‍ണ്ണാഭരണം പോലീസ് കണ്ടെടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും മാതാവിനെയും ഭീഷണിപ്പെടുത്തി ഇയാള്‍ തട്ടിയെടുത്ത സ്വര്‍ണ്ണാഭരണം  ഇവിടെ പണയം വെക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവിന്റെ കാമുകനായിരുന്നു അലി.  ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നു എന്ന കാരണം ചുമത്തി പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പെണ്‍കുട്ടിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മാതാവുമായി അവിഹിത ബന്ധമുണ്ടായിരുന്ന പ്രതി പെണ്‍കുട്ടിയെയും പീഡിപ്പിക്കാറുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കാണ് മൊഴി നല്‍കിയത്. റിമാന്‍ഡിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കണ്ടെടുത്ത സ്വര്‍ണ്ണാഭരണം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031