ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ഓർമ പുതുക്കുന്ന 231-ാമത് മണത്തല ചന്ദനക്കുടം നേർച്ചക്ക് തുടക്കം കുറിച്ചു. നാളെയാണ് പ്രധാന ചടങ്ങുകൾ.
നേർച്ചയുടെ ഭാഗമായി ഞായറാഴ്ച അസർ നമസ്‌കാരത്തിന് ശേഷം മൗലീദ് പാരായണം, ഖത്തം ദുആ, കൂട്ട സിയാറത്ത് എന്നിവ നടന്നു.
അബ്ദുൽ ലത്തീഫ് ദാരിമി അൽഹൈത്തമി, കെ.പി. ഖമറുദ്ദീൻ ബാദുഷ തങ്ങൾ, കെ.എം. മുഹമ്മദ് മുസ്‌ല്യാർ ബാഖവി, ജാബിർ യമാനി, ശിബിലുള്ള മുഹമ്മദ് ഫൈസി എന്നിവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ  ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെട്ട പ്രജ്യോതി ചാവക്കാടിന്റെ കാഴ്ചയോടെയാണ് തുടക്കം കുറിച്ചത്.
ഇന്ന് രാത്രിയിൽ പവർഫെസ്റ്റ് അയിനിപ്പുള്ളി, എസ് ഫൈവ് നൈറ്റ് ഫെസ്റ്റ് പഴയപാലം, ഓഫ് റോഡ് ബ്ലാങ്ങാട് വൈലി, ചലഞ്ചേഴ്‌സ് ഫെസ്റ്റ് അയിനിപ്പുള്ളി, മെറ്റാലിക്ക ഫെസ്റ്റ് ബ്ലാങ്ങാട് എന്നിവരുടെ കാഴ്ചകൾ ജാറത്തിലെത്തും. നേർച്ചയുടെ പ്രധാന ദിനമായ ചൊവ്വാഴ്ച താബൂത്ത് കാഴ്ചയും കൊടികയറ്റക്കാഴ്ചകളും നാട്ടുകാഴ്ചകളും ഉണ്ടാകും.