Select Page

Day: January 7, 2019

കമ്മുക്കുട്ടി മാസ്റ്റർ നിര്യാതനായി

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കുരഞ്ഞിയൂർ കടവാംത്തോട്ട് ഹാജി കെ. കമ്മുട്ടി (89) നിര്യാതനായി. മക്കൾ: നാസർ (ഖത്തർ), സുലൈഖ, ജമീല, ബദറുന്നിസ, നസിയ. മരുമക്കൾ: സിദ്ദീഖ്, ഇബ്രാഹിം കുട്ടി, ഖാദറുണ്ണി (പൂന്താത്ത്), സിയാവുദ്ദീൻ. ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10ന് കുരഞ്ഞിയൂർ ജുമാ മസ്ജിദ്...

Read More

ദേശീയ പണിമുടക്ക് – സംയുക്ത ട്രേഡ് യൂണിയൻ വിളംബര ജാഥ നടത്തി

ചാവക്കാട്: ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ദേശീയപണിമുടക്കിന് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് മുൻസിപ്പൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.റ്റി.യു ജനറൽ സെക്രട്ടറി എൻ.കെ.അക്ബർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യുസി ഗുരുവായൂർ റീജിയണൽ പ്രസിഡന്റ് എം.എസ്.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. എ .എം. അലി, ആർ.വി. ഇക്ക്ബാൽ, കെ.വി. മുഹമ്മദ്, സലീംകുമാർ, മോഹൻദാസ് എന്നിവർ സംസാരിച്ചു. സി.എസ്. ഷൗക്കത്തലി, പ്രിയാമനോഹരൻ, എം.കെ. സുനിൽകുമാർ, ടി.എസ്. ദാസൻ, റൗഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം...

Read More

സിപിഎം-ബിജെപി അക്രമങ്ങൾക്കെതിരെ കോൺഗ്രസിന്റെ സമാധാന സന്ദേശ സംഗമം

ചാവക്കാട് : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി-സിപിഎം പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി ശ്രീ.വി.വേണുഗോപാൽ സംഗമം ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.നവാസ്, ഡി.സി.സി മെമ്പർ എ.പി.മുഹമ്മദുണ്ണി, മനോജ് തച്ചപ്പുള്ളി, കെ.എ.മുസ്താക്കലി, കെ.വി.ഷാനവാസ്, ഇർഷാദ് ചേറ്റുവ, പി.വി.ബദറുദ്ധീൻ, ബീന രവിശങ്കർ, ശശി വാറണാട്ട്, എം.എസ്. ശിവദാസ്, കെ.ജെ.ചാക്കോ, കെ.എം. ഇബ്രാഹിം, കെ.വി.സത്താർ, ഷോബി ഫ്രാൻസിസ്, ലൈല മജീദ്, ഹംസു തിരുവത്ര, ബാലൻ വാറണാട്ട്, എച്ച്.എം.നൗഫൽ എന്നിവർ...

Read More

കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഉടമയും ജീവനക്കാരും അറസ്റ്റില്‍

ചാവക്കാട്: തെക്കന്‍പാലയൂരില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ലോറി കാനയിലേക്ക് മറിഞ്ഞ സംഭവത്തില്‍ ലോറിയുടെ ഉടമയെയും ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റു ചെയ്തു. ലോറിയുടെ ഉടമ ഒരുമനയൂര്‍ അമ്പലത്ത് വീട്ടില്‍ ഡാലിം(36), ലോറിയിലെ ജീവനക്കാരായ തമിഴ്‌നാട് നെയ്‌വേലി സ്വദേശി രാമചന്ദ്രന്‍(27), തമിഴ്‌നാട് വീഴ്പ്പുറം സ്വദേശി കുപ്പുസ്വാമി(37) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെ അങ്ങാടിത്താഴം തഖ് വ മസ്ജിദിന് സമീപമാണ് ചക്കംകണ്ടം കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാനെത്തിയ ലോറി മറിഞ്ഞത്. നാട്ടുകാരെ കണ്ടതോടെ രക്ഷപ്പെടാന്‍ ലോറി പിന്നോട്ടെടുക്കുന്നതിനിടെയാണ് തൂണില്‍ ഇടിക്കുകയും കാനയിലേക്ക്...

Read More

സുന്നത്തിനിടെ പിഞ്ചുകുഞ്ഞിന് അപകടം: രണ്ടുലക്ഷം രൂപ നൽകാൻ ഉത്തരവ്

പുന്നയൂർക്കുളം : 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് സുന്നത്ത് നടത്തിയപ്പോൾ അപകടമുണ്ടായ സംഭവത്തിൽ സർക്കാർ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസം നൽകണമെന്ന് മനുഷ്യാവകാശകമ്മിഷൻ. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷനംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകിയത്. നവജാത ശിശുക്കളിൽ നടത്തുന്ന ശസ്ത്രക്രിയകളെക്കുറിച്ച് മാതാപിതാക്കൾക്കും ഡോക്ടർമാർക്കും ബോധവത്കരണം നൽകണമെന്നും ആവശ്യപ്പെട്ടു. എം.ബി.ബി.എസ്. ബിരുദവും മൂന്നുവർഷം സേവനപരിചയവുമുള്ള ഡോക്ടർ നടത്തിയ സുന്നത്ത് കർമത്തിനിടെയാണ് മാറഞ്ചേരി സ്വദേശിയുടെ മകന് അപകടമുണ്ടായത്. പെരുന്പടപ്പിലുള്ള കെ.വി.എം. മെഡിക്കൽ സെന്ററിലായിരുന്നു ശസ്ത്രക്രിയ. പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയെങ്കിലും നിസ്സാര വകുപ്പ് മാത്രം ചുമത്തി കേസെടുത്തതായി രക്ഷിതാക്കൾ പരാതിപ്പെട്ടു. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കുഞ്ഞിന്റെ ചികിത്സയ്ക്കായി മാതാപിതാക്കൾക്ക് ഒന്നേകാൽ ലക്ഷത്തിലധികം രൂപ ചെലവായതായി ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ടിലുണ്ട്. ഡോക്ടറുടെ പരിചയക്കുറവാണ് ചികിത്സാ പിഴവിന് കാരണമായത്. ആധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രിയകൾ അനുവദിക്കരുതെന്നും റിപ്പോർട്ടിലുണ്ട്. തുരുമ്പെടുത്ത ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളത്. ആശുപത്രി എത്രയും വേഗം പൂട്ടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. മതിയായ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031